വി​ദ്യാ​ധി​രാ​ജ ജ്യോ​തി​പ്ര​യാ​ണ ഘോ​ഷ​യാ​ത്ര ഇ​ന്നു മു​ത​ൽ
Thursday, February 2, 2023 11:28 PM IST
കൊ​ല്ലം: അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ദ്യാ​ധി​രാ​ജ ജ്യോ​തി​പ്ര​യാ​ണ ഘോ​ഷ​യാ​ത്ര ഇ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കും. പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ നി​ന്ന് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ​യി​ലേ​യ്ക്കാ​ണ് യാ​ത്ര.
ഇ​ന്ന് രാ​വി​ലെ 7.30 ന് ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ മ​ഹാ​സ​മാ​ധി​യി​ലെ ബാ​ല​ഭ​ട്ടാ​ര​കേ​ശ്വ​രം ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ കെ​ടാ​വി​ള​ക്കി​ൽ നി​ന്നും ആ​ശ്ര​മ മ​ഠാ​ധി​പ​തി പ്ര​ണ​വാ​ന​ന്ദ തീ​ര​ഥ​പാ​ദ സ്വാ​മി​ക​ൾ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​നാ​യ​ർ​ക്ക് ദീ​പം പ​ക​ർ​ന്ന് ന​ൽ​കും. തു​ട​ർ​ന്ന് കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി അ​ഞ്ചി​ന് രാ​വി​ലെ 11 -ന് ​ചെ​റു​കോ​ൽ​പ്പു​ഴ​യി​ലെ വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ൽ സ​മാ​പി​ക്കും. അ​ഞ്ചു മു​ത​ൽ 12 വ​രെ​യാ​ണ് പ​മ്പാ മ​ണ​ൽ​പ്പു​റ​ത്ത് ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ന​ട​ക്കു​ന്ന​ത്.
അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ത്രി​ദ​ണ്ഡി ചെ​ന്ത​ല​ക്ക​ര ചെ​മ്പ​ക മ​ന്നാ​ർ​ഗു​ഡി ജീ​യാ​ർ സ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. രാ​ത്രി ഏ​ഴി​ന് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം.