എ.​പി. ക​ള​യ്ക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​രം സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്
Thursday, February 2, 2023 11:27 PM IST
കൊ​ല്ലം: എ.​പി. ക​ള​യ്ക്കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ന​ൽ​കി വ​രു​ന്ന ക​ള​യ്ക്കാ​ട് സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് ഡോ.​സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ ദേ​ശ​ഭാ​വ​ന​യു​ടെ ആ​ട്ട പ്ര​കാ​ര​ങ്ങ​ൾ എ​ന്ന കൃ​തി​ക്ക് ല​ഭി​ച്ചു.
പ്ര​ഫ. വി.​എ​ൻ. മു​ര​ളി, ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​ഗോ​കു​ലേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ ഹാ​ളി​ൽ എ​ട്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ അ​ക്കാ​ഡ​മി മു​ൻ സെ​ക്ര​ട്ട​റി ഡോ.​കെ.​പി.​മോ​ഹ​ന​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. കെ.​രാ​ജ​ഗോ​പാ​ൽ പ്ര​ശ​സ്തി​പ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തും. സു​നി​ൽ പി. ​ഇ​ള​യി​ടം ക​ള​യ്ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.
മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, ച​വ​റ കെ.​എ​സ്.​പി​ള്ള, ഡി.​സു​രേ​ഷ് കു​മാ​ർ, ബീ​ന സ​ജീ​വ്, പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പി. ​ഇ​സ​ഡോ​ർ, പി.​കെ.​ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സംസ്ഥാന സർക്കാരിന്‍റെ
2506 വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കും

കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള​വ-​കെഎ​സ്ആ​ര്‍​ടിസി വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് ന​ല്‍​കാ​ന്‍ നി​ര്‍​ദേശം. വാ​ഹ​ന​പ്പൊ​ളി​ക്ക​ല്‍ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വ്. അ​ത​ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് 15 വ​ര്‍​ഷം പി​ന്നി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം വീ​ല്‍​സ് സോ​ഫ്റ്റ് വെയ​റി​ലും പ​ക​ര്‍​പ്പ് ധ​ന​കാ​ര്യ​വ​കു​പ്പി​നും അ​ഞ്ചി​ന​കം ല​ഭ്യ​മാ​ക്ക​ണം.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റേയും കെഎ​സ്ആ​ര്‍ടിസിയു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2506 വാ​ഹ​ന​ങ്ങ​ള്‍ 28 ന​കം പൊ​ളി​ക്കും. പ​ക​ര​മാ​യി വാ​ങ്ങു​ന്ന പു​തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ടാ​ക്‌​സി​ല്‍ ഇ​ള​വ് ന​ല്‍​കും. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൊ​ളി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബാ​ധ്യ​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ ഒ​റ്റ​ത്ത​വ​ണ​ത്തേ​ക്ക് എ​ഴു​തി​ത്ത​ള്ളും.