സി​പി​എം ചാ​ത്ത​ന്നൂ​രി​ൽ ജ​ന​കീ​യ സം​ഗ​മം ന​ട​ത്തി
Thursday, February 2, 2023 11:25 PM IST
ചാ​ത്ത​ന്നൂ​ർ:​ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നെ​തി​രാ​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന​യ്ക്കും ജ​ന​വി​രു​ദ്ധ-​വ​ർ​ഗീ​യ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യി സി​പി എം ​ചാ​ത്ത​ന്നൂ​ർ ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശീ​മാ​ട്ടി ജം​ഗ്ഷ​നി​ൽ ജ​ന​കീ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
സി​പി എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി ​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ ​എ​സ് ശ്രീ​കു​മാ​ർ, ആ​ൾ ഇ​ന്ത്യ ലാ​യെ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം . കെ ​പി സ​ജി​നാ​ഥ്, സി​പിഎം ​ഏ​രി​യ ക​മ്മി​റ്റി അം​ഗം പി ​കെ ഷി​ബു, ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി ​ബി​ജു, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ ​ദ​സ്ത​ക്കീ​ർ, സി​നി അ​ജ​യ​ൻ, സ​ജീ​വ് കു​മാ​ർ, ഒ. ​മ​ഹേ​ശ്വ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ന്നു
കൊ​ട്ടാ​ര​ക്ക​ര:​ എ​ഴു​കോ​ൺ ശ്രീ​നാ​രാ​യ​ണ ഗു​രു സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം റി​ട്ടേ​ർ​ഡ് ഡി ​ജി പി ​ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ കെ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മാ​ലാ​ൽ , ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. വി​ദ്യാ​ർ​ഥിക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.