ആ​പ്കോ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 1, 2023 10:51 PM IST
കൊ​ല്ലം: ഓ​ൾ കേ​ര​ളാ ആ​പ്കോ​സ് എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍റെ (ഐ​എ​ൻ​ടി​യു​സി)​ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 10ന് ​ക​രു​നാ​ഗ​പ്പ​ള്ളി ചൈ​ത​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ത ബാ​ബു മു​ഖ്യ സ​ന്ദേ​ശ​വും ഡി​സി​സി പ്ര​സി​ഡന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജു മീ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ സ​ഹ​ക​ര​ണ ക്ഷീ​രോ​ല്പാ​ദ​ക യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, മ​റ്റ് സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ കാ​ല താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ 17 ഇ​ന ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ക്കും. ജി​ല്ല​യി​ലെ 226 സൊ​സൈ​റ്റി​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കെ ​ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് മൈ​നാ​ഗ​പ്പ​ള്ളി, സെ​ക്ര​ട്ട​റി എ​സ് ല​തി​ക, ജി​ല്ല സെ​ക്ര​ട്ട​റി ബി​നു ജോ​ൺ, സ​ജു മീ​നാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.