ലൂ​ർ​ദ്പു​രം മ​രി​യ​ൻ തീ​ർ​ഥാ​ട​നം: മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 1, 2023 10:48 PM IST
കൊ​ല്ലം: പ്ര​സി​ദ്ധ മ​രി​യ​ൻ സ​ങ്കേ​ത​വും അ​ഷ്ട​മു​ടി കാ​യ​ലോ​ര ഗ്രാ​മ​വു​മാ​യ ലൂ​ർ​ദ്പു​രം ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള മ​രി​യ​ൻ തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ചു. 12 ന് ​വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് കൊ​ടി​യേ​റ്റി. ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​സി​ൽ​വി ആ​ന്‍റ​ണി പ്രാ​രം​ഭ ബ​ലി അ​ർ​പ്പി​ച്ചു. ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വ​നി​ത സം​ഘ​ട​ന​യു​ടെ​യും ക​ത്തോ​ലി​ക്ക വ​നി​ത - ആ​വേ മ​രി​യ കൂ​ട്ടാ​യ്മ​യു​ടെ​യും സം​ഗ​മം ഫാ.​ജോ​ളി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജെ​യി​ൽ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വേ​മ​രി​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷീ​ബ പ്രാ​ർ​ഥ​നാ ദൂ​ത് ന​ൽ​കി.

തീ​ർ​ഥാ​ട​ന സാ​യാ​ഹ്ന പൂ​ജ​യ്ക്കു ഫാ.​മാ​ത്യു പാ​റ​പ്ലാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. തീ​ർ​ഥാ​ട​ന ദി​ന​ങ്ങ​ളി​ൽ നി​ത്യ​വും രാ​വി​ലെ ഏ​ഴ്, ഉ​ച്ച​യ്ക്ക് 12, വൈ​കു​ന്നേ​രം അ​ഞ്ച് എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി.
തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​ഗ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. രൂ​പ​താ ഡ​യ​റ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ മു​ൻ​ഡ​യ​റ​ക്ട​ർ പ്ര​ഫ. കോ​ന്നി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി വേ​ദാ​മൃ​താ​ന​ന്ദ​പു​രി, പി.​എം.​എ സ​ലാം മു​സ്ലി​യാ​ർ, മോ​ണ്‍. ഫെ​ർ​ഡി​നാ​ൻ​ഡ് കാ​യാ​വി​ൽ, വി.​ടി. കു​രീ​പ്പു​ഴ, മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ മ​ത സ​ന്ദേ​ശം ന​ൽ​കും.

മൂ​ന്നു മു​ത​ൽ ഏ​ഴ് വ​രെ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള പാ​ഷ​ണി​സ്റ്റ് ( പീ​ഢാ​നു​ഭ​വ)​സ​ന്യാ​സ​സ​ഭാ വൈ​ദി​ക​ർ ന​യി​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ ആ​യി​രി​ക്കും.

എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് കാ​യ​ൽ വെ​ഞ്ച​രി​പ്പി​ന് ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​അ​മ​ൽ രാ​ജ് പ്ര​സം​ഗി​ക്കും. ഫ്രാ​ൻ​സി​ലെ ലൂ​ർ​ദി​ൽ നി​ന്നെ​ത്തി​യ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന തി​രു​ന​ട തു​റ​ക്ക​ൽ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഫാ. ​ടെ​റി ത​ങ്ക​ച്ച​ൻ മ​രി​യ​ൻ ദൂ​ത് ന​ൽ​കും.

10 ന് ​വൈ​കു​ന്നേ​രം ആ​റി​ന് വേ​സ്പ​ര ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി ന​യി​ക്കും. ഫാ. ​മി​ൽ​ട്ട​ണ്‍ ജോ​ർ​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് മ​രി​യ​ൻ പ്ര​ദ​ക്ഷി​ണം. 11 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ. ​ജോ​സ് പു​ത്ത​ൻ​വീ​ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ജോ ജോ​സ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

തീ​ർ​ഥാ​ട​ന സ​മാ​പ​ന ദി​വ്യ​ബ​ലി 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം രൂ​പ​താ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠി​യ്ക്കു ശേ​ഷം കൊ​ടി​യി​റ​ക്കും.