കെ​.എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, January 31, 2023 11:19 PM IST
കു​ണ്ട​റ: ​കെ എം ​മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കാ​രു​ണ്യ ദി​നം ആ​ച​രി​ച്ചു.
കു​ണ്ട​റ സെ​ന്‍റ് ലൂ​യി​സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ ഉ​പ​ഹാ​ര​മാ​യി എ​ത്തി​ച്ചു ന​ൽ​കി.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വെ​ങ്കി​ട്ട ര​മ​ണ​ൻ പോ​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സി​സ്റ്റ​ർ ലൂ​സി കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​നി​ൽ സാ​ബു, സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ തെ​രേ​സ, സി​സ്റ്റ​ർ തെ​ര​സി​റ്റ, കെ.​റ്റി.​യു.​സി.​എം. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​പി ജ​ർ​മി​യാ​സ് , കെ ​സി കു​ഞ്ഞു​മോ​ൻ, ഷാ​ന​വാ​സ് ക​രീം, ജോ​യ് പേ​ര​യം, വി ​ജി ആന്‍റ​ണി, എ​സ് ജോ​യ്, മു​ഖ​ത്ത​ല മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​വ​റ: കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം​തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം മാ​ണി​യു​ടെ 90 മ​ത് ജ​ന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു. തേ​വ​ല​ക്ക​ര സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി കൊ​ണ്ടാ​ണ് ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.
തു​ട​ർ​ന്നു ന​ട​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​വി.​എ​ഫ്രം അ​ധ്യ​ക്ഷ​നാ​യി . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് വി​മ​ൽ​രാ​ജ് ,സി.​പി.​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ജി.​മു​ര​ളി​ധ​ര​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ ച​വ​റ ഷാ, ​നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​ഡ്രൂ​സ് സി​ൽ​വ ,റെ​ഷീ​ദ് വെ​ട്ടി​ക്കാ​ട​ൻ , ഇ​ര​മ​ചം പ​ള്ളി​ൽ റ​ഹീം, സി.​എ​ച്ച് സ​ക്കീ​ർ ,ഫ്ര​ങ്കോ വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.