നി​ർ​മാ​ണ ​പ്ര​വ​ർ​ത്തി​ക​ളി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം: ബി.​ബി. ഗോ​പ​കു​മാ​ർ
Tuesday, January 31, 2023 11:19 PM IST
ചാ​ത്ത​ന്നൂ​ർ : സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ചാ​ത്ത​ന്നൂ​രി​ലെ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളി​ലെ അ​ഴി​മ​തി​ക​ളെ കു​റി​ച്ചും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ന്‍റെ നി​ർമാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ട​ന്ന ക്ര​മ​കേ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ബി​ജെ​പി ക​ല്ലു​വാ​തു​ക്ക​ലി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ത്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളി​ൽ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത് ചാ​ത്ത​ന്നൂ​ർ വി ​എ​ച്ച് എ​സ് സി ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഗേ​റ്റ് ത​ക​ർ​ന്ന് വീ​ണ് അ​ധ്യാ​പി​ക​യു​ടെ കാ​ൽ ത​ക​ർ​ന്നു എ​ന്നി​ട്ടും സ​ർ​ക്കാ​ർ ഭാ​ഗ​ത്ത് നി​ന്നും അ​ന്വേ​ഷ​ണം ഉ​ണ്ടാ​വു​ന്നി​ല്ല
സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​കേ​ടു​ക​ളും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യും ന​ട​ന്നി​ട്ടു​ണ്ട്. ഈ അ​ഴി​മ​തി​ക​ളെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​നെ​യും സ​ർ​ക്കാ​രി​നെ​യും സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
ജി. ​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ എ​യു​ടെ​ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ സ്കൂ​ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
ധർണയിൽ ബി​ജെ​പി ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​സ്. സു​ദീ​പ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ത്യ​പാ​ല​ൻ, സ്റ്റാന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബൈ​ജു​ല​ക്ഷ​മ​ൺ, പ​ര​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്.​ജി. കു​റു​മ​ണ്ടൽ,സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം വി​ജ​യ​മോ​ഹ​ൻ, പാ​രി​പ്പ​ള്ളി ഏ​രി​യ പ്ര​സി​ഡന്‍റ് സു​രേ​ഷ് ച​ന്ദ്ര​ൻ, ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു, പാ​രി​പ്പ​ള്ളി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നേ​ഷ്,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.