നാ​ളി​കേ​ര ​ഉ​ത്പാ​ദ​നം ശാ​സ്ത്രീ​യ​മാ​യി വ​ര്‍​ധി​പ്പി​ക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Tuesday, January 31, 2023 11:19 PM IST
കൊല്ലം: നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം ശാ​സ്ത്രീ​യ​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​യ്ക്ക​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ല്‍ മൂ​ന്ന് ല​ക്ഷ​ത്തോ​ളം തെ​ങ്ങു​ക​ളു​ടെ പ​രി​പാ​ല​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. തെ​ങ്ങ് കൃ​ഷി​ക്ക് പു​റ​മെ ഇ​ട​വി​ള കൃ​ഷി, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ യൂ​ണി​റ്റ്, ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു സ​മ​ഗ്ര പാ​ക്കേ​ജാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

75.17 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൃ​ഷി വി​പു​ലീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. പ​ച്ച​ക്ക​റി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ധാ​രാ​ളം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ചിഞ്ചു റാണി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ. ​ന​ജീ​ബ​ത്ത്, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​അ​ജ​യ​കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ വി. ​പി ശ്രീ​ജി​ത്ത് കു​മാ​ര്‍, ബ്ലോ​ക്ക്-ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.