കു​ല​ശേ​ഖ​ര​പു​ര​ത്ത് വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇന്നുമുതൽ
Tuesday, January 31, 2023 11:17 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​നു​കൂ​ല്യ വി​ത​ര​ണ​വും ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
2022- 23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന 12 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​നു​കൂ​ല്യ വി​ത​ര​ണ​വും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. സ്ത്രീ​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ആ​യു​ർ​വേ​ദ ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം, പ​ഞ്ചാ​യ​ത്തി​ലെ 115 വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണം, പ​തി​മൂ​ന്നോ​ളം ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കു​ള്ള ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.
ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച ആ​ദി​നാ​ട് തേ​ങ്ങ​യു​ടെ വേ​റി​ട്ട തെ​ങ്ങി​ന​ത്തി​ന്‍റെ വി​ത്ത് തേ​ങ്ങാ സം​ഭ​ര​ണ​ത്തി​ന്‍റെ​യും, സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഫ​ർ​ണി​ച്ച​ർ വി​ത​ര​ണ​ത്തി​ന്‍റെ​യും, ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള ക​റ​വ യ​ന്ത്ര വി​ത​ര​ണ ഉ​ദ്ഘാ​ട​നം, ലൈ​ഫ് പ​ദ്ധ​തി​യി​ലെ ആ​ദ്യ ഗ​ഡു വി​ത​ര​ണം, 52 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും ഭി​ന്ന​ശേ​ഷി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണം, കേ​ര ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ള വി​ത​ര​ണം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ് ടോ​പ്പു​ക​ളു​ടെ വി​ത​ര​ണം, ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് വാ​ങ്ങി​യ ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ത്തിന്‍റെ ഫ്ലാ​ഗ് ഓ​ഫ്, 322 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പോ​ത്തു​കു​ട്ടി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വയു​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത്തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സ​മൃ​ദ്ധി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും ഓ​ണാ​ട്ടു​ക​ര എ​ള്ളി​ന്‍റെ വി​ത്തു​ല്പാ​ദ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ​ദ്ധ​തി കേ​ര​ഫെ​ഡ് കോ​മ്പൗ​ണ്ടി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി​മോ​ൾ നി​സാം, വൈ​സ് പ്ര​സി​ഡന്‍റ് എ​സ് നാ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ന​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സു​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു
കൊല്ലം: കേ​ര​ളാ മാ​രി​ടൈം ബോ​ര്‍​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എം.​ടി മ​ല​ബാ​ര്‍, എം.​ടി ധ്വ​നി ട​ഗ്ഗു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പെ​യി​ന്റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു.. വി​വ​ര​ങ്ങ​ള്‍​ക്ക് തു​റ​മു​ഖ ഓ​ഫീ​സ​ര്‍, തു​റ​മു​ഖ ഓ​ഫീ​സ്, ആ​ശ്രാ​മം കൊ​ല്ലം-02, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍, മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ്, പ​ള്ളി​ത്തോ​ട്ടം കൊ​ല്ലം-06, 0474 2749789, 9495719835.