താ​ത്്‍​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു
Tuesday, January 31, 2023 11:16 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​രീ​പ്ര ശ​ര​ണാ​ല​യം, പു​ത്തൂ​ര്‍ സാ​യ​ന്ത​നം എ​ന്നീ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ന​ട​ത്തു​ന്ന ‘സ്‌​നേ​ഹ​യാ​ത്ര’​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കു​ന്ന​തി​ന് ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍/​ട്രാ​വ​ലിം​ഗ് ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും താ​ത്‍​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. മാ​ര്‍​ച്ച് 11, 12 തീ​യ​തി​ക​ളി​ലാ​ണ് യാ​ത്ര.
വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ 24 താ​മ​സ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 35 അം​ഗ​ങ്ങ​ള്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​കും. ശ​ര​ണാ​ല​യം, സാ​യ​ന്ത​നം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​യ​ര്‍​ബ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കു​ക​യും വി​മാ​ന മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി ക​പ്പ​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഒ​രു ദി​വ​സം ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി അ​ടു​ത്ത ദി​വ​സം എ​യ​ര്‍​ബ​സി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​ച്ച് ഹൗ​സ് ബോ​ട്ടി​ങ്ങി​ന് ശേ​ഷം എ​യ​ര്‍​ബ​സി​ല്‍ തി​രി​കെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഉ​ല്ലാ​സ​യാ​ത്ര ക്ര​മീ​ക​രി​ക്കേ​ണ്ട​ത്.
ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​ക്ക് താ​ല്‍​പ​ര്യ​പ​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഒ​മ്പ​ത് ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യം, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ല്ലം. ഫോ​ണ്‍ : 0474 2790971.

താ​ലൂ​ക്ക് വി​ക​സ​ന
സ​മി​തി യോ​ഗം

കൊ​ല്ലം: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നാ​ലി​നു രാ​വി​ലെ 10:30ന് ​താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.