ഔ​ദ്യോ​ഗി​ക ഭാ​ഷ ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗം
Tuesday, January 31, 2023 11:16 PM IST
കൊല്ലം: ഔ​ദ്യോ​ഗി​ക ഭാ​ഷ ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തും മ​റു​പ​ടി ന​ല്‍​കു​ന്ന​തും ഭ​ര​ണാ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണം. എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും മ​ല​യാ​ള​ത്തി​ലാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണം. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ക​ള​ക്ട​ര്‍ മു​ഖേ​ന വി​ശ​ദീ​ക​ര​ണം തേ​ടി ഔ​ദ്യോ​ഗി​ക ഭാ​ഷ വ​കു​പ്പി​നും അ​താ​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദ്ദേ​ശി​ച്ചു.
ഇ​ത് സ​ര്‍​ക്കാ​രി​ലേ​യ്ക്ക് ന​ട​പ​ടി​ക്കാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ഔ​ദ്യോ​ഗി​ക ഭാ​ഷ വി​ഭാ​ഗ​ത്തി​ന്‍റെ 'മ​ല​യാ​ള​ത്തി​ന്‍റെ എ​ഴു​ത്ത് രീ​തി​ക​ള്‍' മാ​ഗ​സി​നും യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. എഡി​എം ആ​ര്‍.​ബീ​നാ​റാ​ണി അ​ധ്യ​ക്ഷ​യാ​യി. ഔ​ദ്യോ​ഗി​ക ഭാ​ഷ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സ​ണ്‍​ദേ​വ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി. ​നി​ര്‍​മ​ല്‍ കു​മാ​ര്‍, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.