സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും
Tuesday, January 31, 2023 11:16 PM IST
കൊ​ട്ടാ​ര​ക്കര:​ കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 68-ാമ​ത് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു.​ കെ.​ബി.ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ർ​പ്പി​ത​മാ​യ ആ​ധ്യാ​പ​ക സ​മൂ​ഹ​മാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ​ന്നും ന​വ സ​മൂ​ഹ നി​ർ​മി​തി​യി​ൽ ക​ലാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും ദേ​ശ​സ്നേ​ഹ​വും പൗ​ര​ബോ​ധ​വു​മു​ള്ള ത​ല​മു​റ​യാ​ണ് രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ കാ​ര്യ​ക്ഷ​മ​മാ​യ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളും പ​ഠ​ന നേ​ട്ട​ങ്ങ​ളും സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​താ​യി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് പ​റ​ഞ്ഞു.

ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത്, പ്രി​ൻ​സി​പ്പൽ ഫാ.​റോ​യി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ റോ​യി.​കെ.​ജോ​ർ​ജ്, ഫാ.​വി​ൽ​സ​ൻ ച​രു​വി​ള, ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം എ​ബി ഏ​ബ്ര​ഹാം, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, കെ.​ഒ.​രാ​ജു​ക്കു​ട്ടി, ജോ​ർ​ജ് ജേ​ക്ക​ബ്, ജോ​മി തോ​മ​സ്, കോ​ശി.​കെ. ബാ​ബു, എ​സ് അ​ല​ക്സാ​ണ്ട​ർ, ജെ​സ്റ്റി​ൻ ഫി​ലി​പ്പ്, അ​നീ​ഷ് ഏ​ബ്ര​ഹാം, ബി​നോ​ഷ് വ​ർ​ഗീ​സ്, അ​ബി​ൻ.​ജെ.​ക​ളീ​ല​ഴി​കം തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ അ​നി​ൽ ജോ​ബോ​യ്, ഷീ​ല ചാ​ക്കോ, ഷാ​ജി തോ​മ​സ്, എ.​ഷീ​ല, പി.​ജ​യ്സി​മോ​ൾ, ഓ​ഫീ​സ് സ്റ്റാ​ഫ് മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി