കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി കു​വൈ​റ്റി​ൽ നടന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, January 31, 2023 12:58 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വ് ത​ളി​ക്കാം​വി​ള വീ​ട്ടി​ൽ അ​ല​ക്സ് കു​ട്ടി-​ജോ​ളി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​നു ഏ​ബ​ൽ (34) ആ​ണ് മ​രി​ച്ച​ത്.

കു​വൈ​റ്റി​ലെ ലു​ലു എ​ക്സ്ചേ​ഞ്ച് സെ​ന്‍റ​റി​ൽ ക​സ്റ്റ​മ​ർ കെ​യ​ർ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 28നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു ഏ​ബ​ൽ അ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ ഏ​ബ​ൽ കോ​ട്ടേ​ജി​ൽ ഏ​ബ​ൽ രാ​ജ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ ഹാ​രോ​ൺ ഏ​ബ​ൽ. കു​വൈ​റ്റി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യ അ​ഞ്ജു ബി​ജു സ​ഹോ​ദ​രി​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്.