ആ​ർഎ​സ്പി വാ​ഹ​ന ജാ​ഥ ന​ട​ത്തി
Monday, January 30, 2023 11:05 PM IST
കു​ണ്ട​റ: ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തി.
മ​ൺ​ട്രോ​ത്തു​രു​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പാ​ങ്ങോ​ട് സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ൽ മോ​ദി പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്ന​തും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ടി​ക്ക​ടി കു​തി​ച്ചു ക​യ​റു​ന്ന​തും അ​വ​ർ കാ​ണു​ന്നി​ല്ല.
ഭ​ര​ണ​പ​ക്ഷ​മാ​ണോ എ​ന്ത് അ​ഴി​മ​തി​യും ആ​വാം എ​ന്ന നി​ല​യി​ലാ​ണ്. ജ​ന​ത്തെ പ​ട്ടി​ണി​ക്കി​ട്ട് സ്വ​ന്ത​ക്കാ​ർ​ക്ക് ഒ​റ്റ​യ​ടി​ക്ക് ശ​മ്പ​ള വ​ർ​ധ​ന അ​മ്പ​തി​നാ​യി​രം രൂ​പ വ​രെ ആ​വാം എ​ന്ന നി​ല​യി​ൽ വ​ന്നു. തൊ​ട്ട​തി​നൊ​ക്കെ സ​മ​രം ചെ​യ്യു​ന്ന ഡി​വൈ​എ​ഫ്ഐ​ക്കാ​ർ​ക്ക് ഇ​തി​ൽ പ​രാ​തി​യി​ല്ല.
ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ത​യാ​റാ​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്കാ​ർ ആ​ണോ എ​ങ്കി​ൽ എ​ന്ത് വി​ഡ്ഢി​ത്ത​വും ആ​വ​ട്ടെ അ​വ​ർ​ക്ക് 100 ശ​ത​മാ​നം മാ​ർ​ക്കും ഡോ​ക്ട​റേ​റ്റും ന​ൽ​കു​ന്ന നാ​ടാ​യി കേ​ര​ളം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ ​ജി വി​ജ​യ​ദേ​വ​ൻ പി​ള്ള ക്യാ​പ്റ്റ​നും ക​ണ്ണ​ൻ​നാ​യ​ർ വൈ​സ് ക്യാ​പ്റ്റ​നും ഷാ​ജി ജി ​വെ​ള്ളാ​പ്പ​ള്ളി മാ​നേ​ജ​രു​മാ​യി​ട്ടു​ള്ള ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വി​വി​ധ യു​ഡി​എ​ഫ് ഘ​ട​ക പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു .
കി​ഴ​ക്കേ​ക്ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റു​മ​ല​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ആ​ർ​എ​സ്പി നേ​താ​ക്ക​ളാ​യ ഉ​ല്ലാ​സ് കോ​വൂ​ർ, വി​ജ​യ​ദേ​വ​ൻ പി​ള്ള, ക​ണ്ണ​ൻ നാ​യ​ർ, ഷാ​ജി ജി ​വെ​ള്ളാ​പ്പ​ള്ളി​ൽ, പ​ങ്ക​ജാ​ക്ഷ​ൻ ആ​ചാ​രി, ബോ​സ്, സ​ജീ​വ്, ജോ​ൺ​സ​ൺ, പ്ര​സ​ന്ന​ൻ, പ്ര​ദീ​പ്, കോ​ൺ​ഗ്ര​സ് ചി​റ്റു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, കോ​ശി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.