എം.​പി സ​ജീ​വ് വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Monday, January 30, 2023 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സി​ലെ എം ​പി സ​ജീ​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം കോ​ൺ​ഗ്ര​സി​ലെ സ​ജ​യ​കു​മാ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജീ​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു ​ഡി എ​ഫി​ന് 11 പേ​രാ​ണു​ള്ള​ത്.
വെ​ട്ടി​ക്ക​വ​ല മു​ട്ട​വി​ള മം​ഗ​ല​ത്ത് പ​ണ്ട​ക​ശാ​ല വീ​ട്ടി​ൽ എം ​പി സ​ജീ​വ് മൂ​ന്നാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​മാ​കു​ന്ന​ത്. ഇ​പ്പോ​ൾ ഉ​ളി​യ​നാ​ട് ഈ​സ്റ്റ് വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ലൗ​സി സ​ജീ​വി​ണ് ഭാ​ര്യ. മ​രി​യ എ​സ് പ​ണ്ടാ​ല, അ​ബി​യ എ​സ് പ​ണ്ടാ​ല എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

എംഡിഎംഎ പി​ടി​ച്ച കേ​സി​ൽ
ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നും മാ​ര​ക ല​ഹ​രി പ​ദാ​ർ​ഥമാ​യ എംഡിഎം​എ യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ കൂ​ടി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​വ​ട്ടം അ​യി​രൂ​ർ​പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (30), ആ​ന​ന്ദ് (26) എ​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പ​ട്ട​ത്താ​നം ജ​ന​കീ​യ ന​ഗ​ർ -161, മി​നി വി​ഹാ​റി​ൽ അ​മ​ൽ (24) എ​ന്ന​യാ​ളെ 106 ഗ്രാം ​എം ഡി ​എം എ ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ൾ​ക്ക് എംഡിഎംഎ ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.