കൊല്ലം: കൊല്ലം ആശ്രമം റോളർ സ്ക്കേറ്റിംഗ് അസ്ോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത കുടുംബം, ലഹരി മുക്ത ഗ്രാമം , ലഹരി മുക്ത രാഷ്ട്രം എന്ന പരിപാടി സംഘടിപ്പിച്ചു. കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ .എസ് വിജയൻ ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്നു നിർമാതാക്കളെയും വിതരണക്കാരെയും ശിക്ഷിക്കാൻ സർക്കാർ പ്രതേക നിയമ നിർമാണം നടപ്പിലാക്കി സമൂഹത്തിലെ ഇന്നത്തെ അവസ്ഥക്ക് പരിഹാരം കാണാൻ തയാറാകണമെന്ന് എൻ.എസ് വിജയൻ അഭിപ്രായപെട്ടു.
റിപ്പബ്ലിക്ക് ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ചിൽഡ്രൻസ് വെൽഫെയർ കൗൺസിൽ ജില്ലാ വൈസ് ചെയർമാൻ ഡി .ഷൈൻ ദേവ് അധ്യക്ഷനായിരുന്നു .അരുൺ എസ് .കല്ലിൽ, മിനി കലേഷ്, കുരീപ്പുഴ ഷാനവാസ്, ആസാദ് ആശിർവാദ്, സൗമ്യ.എസ്. അനിൽ, രാഖി സുകേഷ്, കൊച്ചു നട രാജേഷ്, നിസാമുദീൻ, മോഹൻ ദാസ് ചവറ, കിരൺ കുമാർ .എസ് , ദിവ്യ രാജ്, ഷെമീന രാജേഷ്, ജസീന തുടങ്ങിയവർ പ്രസംഗിച്ചു.
കാരംകോട്: കാരംകോട് വിമല സെൻട്രൽ സ്കൂൾ 74 -മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു ദേശീയ പതാക ഉയർത്തി. സ്കൂൾ ഡയറക്ടർ റവ. ഫാദർ. സാമുവൽ പഴവൂർ പടിക്കൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
പ്രാർഥനാ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബേബി ഗിരിജ, സ്റ്റാഫ് സെക്രട്ടറി പ്രിയങ്ക, ഫേബ പി.സുനു, പ്രസിദ്ധ പ്രസാദ്, ധനജ്ഞയ് ടി. അരുൺ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകർ, സോഷ്യൽ സയൻസ് വിഭാഗ അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടാരക്കര: താലൂക്കു റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ. നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പ്രൗഢഗംഭീരമായി റിപ്പബ്ലിക് ദിനാഘോഷം നടത്തി. രാവിലെ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ജി. എസ്. ജയലാൽ എംഎൽഎ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനസന്ദേശം നൽകി.
തുടർന്ന് പോലീസ്, സ്കൗട്ട്സ്, എൻസിസി, എസ്പിസി ജൂനിയർ റെഡ് ക്രോസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ തുടങ്ങി യവർ പങ്കെടുത്ത പരേഡ് നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറു കണക്കിന് വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ - തൊഴിലുറപ്പു പ്രവർത്തകരും പൊതു പ്രവർത്തകരും പങ്കെടുത്ത റിപ്പബ്ലിക് ദിനറാലിയും നടന്നു.
ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി കച്ചേരി മുക്ക്, ചന്ത മുക്ക് വഴി പുലമണിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കലാരൂപങ്ങളും, ചെണ്ട മേളം, ബാൻഡ് മേളം, നിശ്ചല ദൃശ്യങ്ങൾ, പഞ്ചാരിമേളം എന്നിവ റാലിയെ മനോഹരമാക്കി. നഗര സഭാ ചെയർമാൻ എസ്.ആർ. രമേശ്, തഹസീൽദാർ പി. ശുഭൻ, ഡിവൈഎസ്പി. ജി.ഡി. വിജയകുമാർ, ആർ. രശ്മി, പ്രശാന്ത്കാവുവിള, പി.എൻ. ഗംഗാധരൻ നായർ, മോഹനൻ പിള്ള, പെരുംകുളം സുരേഷ്, ജസീം, ഗോപാലകൃഷ്ണൻ, ഹരികുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.
പുനലൂർ : പുനലൂർ താലൂക്ക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ഘോഷയാത്ര സംഘടിപ്പിച്ചു.
പുനലൂർ താലൂക്ക് സമാജം സ്കൂൾ ഗ്രൗണ്ടിൽ പി.എസ്.സുപാൽ എംഎൽഎ പതാക ഉയർത്തി. പോലീസ്, എക്സൈസ്, വനം, മോട്ടോർ വെഹിക്കിൾ വകുപ്പുകൾ പതാക വന്ദനം നടത്തി.
റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ, യൂപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥിൾ, നഴ്സിംഗ് വിദ്യാർഥികൾ, കുടുംബശ്രീ, വനിത- ശിശുക്ഷേമ വകുപ്പ്, ഹരിത കർമസേന, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി, സാമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഫ്ലോട്ടുകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു.
എൻഎസ് എസ്, എൻസിസി, എസ്പിസി, ജെആർസി, കുതിരകൾ, ചെണ്ട, ബാൻഡ്, തെയ്യം, പൂക്കാവടി, മയിലാട്ടം, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ബുള്ളറ്റ് റൈസിങ് എന്നിവയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു.
ബോയ്സ് സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ചുറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തഹസിൽദാർ നസിയ കെ.എസ് അധ്യക്ഷത വഹിച്ചു. പുനലൂർ നഗരസഭ ആക്ടിങ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ കിളിമാനൂർ രാമവർമ മുഖ്യാതിഥിയായി.
പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, ജനറൽ കൺവീനർ വി.വിഷ്ണു ദേവ്, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ കലയനാട് ബാനർജി, പുനലൂർ ഡിവൈഎസ്പി. വിനോദ്. ബി, മുനിസിപ്പൽ മുൻ ചെയർപേഴ്സൺ നിമ്മി എബ്രഹാം, സ്കൂൾ പ്രിൻസിപ്പൽ ജയഹരി എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന് വേണ്ടി പോരാടി അംഗവൈകല്യം സംഭവിച്ച ധീര ജവാൻമാരെ ചടങ്ങിൽ ആദരിച്ചു. കലാ-കായിക വിദ്യാഭ്യാസ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. പുനലൂർ ആർഡിഒ. ബി.ശശികുമാർ വിജയികൾക്ക് സമ്മാനദാനം നടത്തി.
ഘോഷയാത്രയിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗേൾസ് എച്ച്എസ്, രണ്ടാം സ്ഥാനം ശബരിഗിരി, മൂന്നാം സ്ഥാനം ബോയ്സ് ഫോർ എച്ച്എസ് എന്നീ സ്കൂളുകൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം എൻഎസ് വിഎച്ച്.എസ്, രണ്ടാം സ്ഥാനം ഗേൾസ് എച്ച്എസ്, മൂന്നാം സ്ഥാനം സെന്റ്.തോമസ് സെൻട്രൽ സ്കൂളും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ്. ഗൊരേറ്റി എച്ച്എസ്എസ്, രണ്ടാം സ്ഥാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാം സ്ഥാനം താലൂക്ക് സമാജം എച്ച്എസ്എസും നേടി. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഓക്സ്ഫോർഡ് സെൻട്രൽ സ്കൂൾ കരവാളൂർ, സെന്റ് ഗൊരേറ്റി ഹൈസ്കൂൾ എന്നിവർ ട്രോഫികളും നേടി.
കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിൽ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു. അമൃതാനന്ദമയി ദേശീയപതാക ഉയർത്തി. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം നടത്തിയവരെ നമ്മൾ എന്നും ഓർമ്മിക്കണമെന്നും അവർക്കായി പ്രാർഥിക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, സിആർപിഎഫ് ഓഫീസർ ഇൻ ചാർജ് മോഹൻ ശർമ, അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സിആർ പിഎഫ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കുളത്തപ്പുഴ: കുളത്തൂപ്പുഴ വൈ എംസിഎയുടെ ആഭിമുഖ്യത്തിൽറിപ്പബ്ലിക് ദിന പരിപാടി വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രസിഡന്റ് ഏഴംകുളം രാജൻ ദേശീയ പതാക ഉയർത്തുകയും ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ജോണിക്കുട്ടി, സെക്രട്ടറി ബാബുക്കുട്ടി, ബോർഡ് മെമ്പർമാരായ റോയ് ഉമ്മൻ, കെ .കെ ജോയ്, സണ്ണി. സി .തങ്കച്ചൻ, സാനു ജോർജ്, ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മദ്യ-മയക്കുമരുന്ന് വിരുദ്ധ ശില്പശാല നടത്തി.
ശ്രീനികേതനിൽ നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരികുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനിഅജയൻ, ഡോ.മെൽവിൽ, സുരേഷ് എസ്, സദനകുമാരി, നഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മ, കൃഷ്ണകുമാരി, അജീഷ് എന്നിവർ പ്രസംഗിച്ചു
മദ്യ -മയക്കുമരുന്ന് ശില്പശാലക്കും 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പിനും സൈക്യാട്രിസ്റ്റ് ഡോ. സുജൻ റ്റി രാജ് നേതൃത്വം നൽകും.
കുണ്ടറ വൈ എം എ ലൈബ്രറി ആൻഡ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് രാജു സഖറിയ ദേശീയപതാക ഉയർത്തി.
തുടർന്ന് വൈസ് പ്രസിഡന്റ് എബ്രഹാം. പി. ജോണിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം പി. എം. ഷാജി ഉദ്ഘാടനം ചെയ്തു. സി. ചെറിയാൻ, അനിൽകുമാർ, ഫാ. ഡി. ഗീവർഗീസ് തരകൻ എന്നിവർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.
കോൺഗ്രസ് കിഴക്കേ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽമണ്ഡലം പ്രസിഡന്റ് ചന്ദ്രൻകല്ലട പതാക ഉയർത്തി. കല്ലട വിജയൻ, ഗോപാലകൃഷ്ണപിള്ള കൂമ്പേലിൽ, വിനോദ് വില്ലിയേത്ത്, പഞ്ചായത്ത് മെമ്പർമാരായ ശ്രീരാഗ് മഠത്തിൽ, ലാലി, പ്രദീപ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
കുണ്ടറ: പുനുക്കൊന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് പതാക ഉയർത്തി. ഭരണഘടനയെ കുറിച്ച് പ്രശ്നോത്തരി, ദേശഭക്തിഗാനം, ദേശീയ ഗാനം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി.
ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾഎന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ. പത്മകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ക്ലബ് പ്രസിഡന്റ് പി. പുഷ്പരാജ്, ഗ്രന്ഥശാല മുൻ പ്രസിഡന്റ് ബി.ഓമനക്കുട്ടൻ ഗ്രന്ഥശാല സെക്രട്ടറി എൻ പ്രഭാകരൻ പിള്ള വൈസ് പ്രസിഡന്റ് രാജപ്പൻ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അഞ്ചല്‍ : അഞ്ചലില്‍ വിവിധ ഇടങ്ങളില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അഞ്ചല്‍ ചന്തമുക്കില്‍ സംഘടിപ്പിച്ച പഞ്ചായത്ത് തല റിപ്പബ്ലിക് ദിനാഘോഷം ആക്ടിംഗ് പ്രസിഡന്റ് ആനി ബാബുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്‍ തോയിത്തല മോഹനന്, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു തിലകന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീര്‍ ഹുസൈന്, ഡോ ജയകുമാര്‍, വെസ്റ്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ് ജെ സുരേന്ദ്രന് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ചന്തമുക്കില്‍ നിന്നും ആരംഭിച്ച റിപ്പബ്ലിക് ദിന റാലി ആര്‍ഒ ജംഗ്ഷന് ചുറ്റി ചന്തമുക്കില്‍ സമാപിച്ചു.
ജനപ്രതിനിധികള്‍, വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, എസ്പിസി, എന്‍സിസി കേഡറ്റുകള്‍, കുടുംബശ്രീ ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍, എക്സര്‍വീസ് ലീഗ് പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രഥമാധ്യാപിക ആര്.എസ് കലാദേവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ സുരന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
ചവറ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കമ്പനിയുടെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ് മെന്റ് യൂണിറ്റില്‍ ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍ പതാക ഉയര്‍ത്തി. ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റില്‍ യൂണിറ്റ് ഹെഡ് പി.കെ മണിക്കുട്ടന്, മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ യൂണിറ്റ് ഹെഡ് എം.യു വിജയകുമാര്‍ എന്നിവര്‍ പതാക ഉയര്‍ത്തി. കമ്പനിയിലെ സെക്യൂരിറ്റി, ഫയര്‍ റസ്ക്യൂ വിഭാഗങ്ങള്‍ ചേര്‍ന്ന് സല്യൂട്ട് നല്കി.
ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബില്‍ ജനറല്‍ മാനേജറും ക്ലബ് പ്രസിഡന്റുമായ വി. അജയകൃഷ്ണനും കെ എം എം ഓഫീസേഴ്സ് ക്ലബില്‍ സെക്രട്ടറി ജസില്‍ ജോസഫും പതാക ഉയര്‍ത്തി. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ അംഗീകൃത തൊഴിലാളി യൂണിയന് നേതാക്കള്‍, ഓഫീസേഴ്സ് സംഘടനാ ഭാരവാഹികള്‍, വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും എടുത്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചടങ്ങിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു.
എം.അൻസാർ, ബിന്ദുജയൻ, നജീബ് മണ്ണേൽ, മുനമ്പത്ത് വഹാബ്, രമ ഗോപാലകൃഷ്ണൻ, ബോബൻ ജി.നാഥ്, എസ്.ജയകുമാർ സുഭാഷ് ബോസ്, ശിശുപാലൻ, രതീദേവി, സോമൻ പിള്ള എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളിയിലെ എല്ലാ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെയും കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ റിപ്പബ്ലിക് ആഘോഷങ്ങൾ വിവിധ പരിപാടികളോട് സംഘടിപ്പിച്ചു.