പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ റോ​ഡ് പ​കു​തി​യോ​ളം വെ​ട്ടി ന​ശി​പ്പി​ച്ചു
Wednesday, January 25, 2023 11:27 PM IST
അ​ഞ്ച​ല്‍ : പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ റോ​ഡ് പ​കു​തി​യോ​ളം വെ​ട്ടി ന​ശി​പ്പി​ച്ചു. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ വെ​സ്റ്റ്‌ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഈ ​ദു​സ്ഥി​തി.
ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ വീ​തി കു​റ​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ല്‍ ര​ണ്ടു പ്രാ​വ​ശ്യ​മാ​ണ് ക​രാ​റു​കാ​ര്‍ കു​ഴി എ​ടു​ത്ത​ത്. കു​ഴി എ​ടു​ത്തു ദി​വ​സ​ങ്ങ​ളോ​ളം പൈ​പ്പ് സ്ഥാ​പി​ക്കാ​തെ ആ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി.
ഇ​തോ​ടെ പൈ​പ്പ് സ്ഥാ​പി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡ്‌ കു​ഴി​ച്ച ഭാ​ഗ​ത്ത് മ​ണ്ണ് മാ​ത്രം നീ​ക്കി​യി​ട്ട്‌ മു​ങ്ങി. കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ മി​ക്ക​വ​രു​ടെ​യും വീ​ടി​നു മു​ന്നി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.
ചി​ല​ര്‍​ക്ക് വീ​ടി​ന്‍റെ ഗേ​റ്റ് പോ​ലും തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ. എ​ട്ട​ടി മാ​ത്രം വീ​തി​യു​ള്ള റോ​ഡി​ന്‍റെ പ​കു​തി​യോ​ളം വെ​ട്ടി​പൊ​ളി​ച്ച​തോ​ടെ വാ​ഹ​ന കാ​ല്‍​ന​ട​യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യി. ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യാ​ല്‍ സൈ​ഡ് കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യി​ന്നി​ല്ല. ശ​രി​യാ​യ രീ​തി​യി​ല്‍ റോ​ഡു മൂ​ടി ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്ക​ണം എ​ന്ന് പ​ല​ത​വ​ണ ക​രാ​രു​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
ഇ​തോ​ടെ ത​ദേ​ശ സ്വ​യം​ഭ​ര​ണം, ജ​ല​സേ​ച​നം, പോ​തു​മാ​ര​ത്തു വ​കു​പ്പ് മ​ന്ത്രി​മാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഒ​പ്പം റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.