നേ​താ​ജി​യു​ടെ 126 -ാം ജ​ന്മ​ദി​നാ​ച​ര​ണം
Tuesday, January 24, 2023 11:42 PM IST
കൊ​ല്ലം: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പോ​രാ​ടി​യ ധീ​ര ദേ​ശാ​ഭി​മാ​നി നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 126 -ാംജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​ട​യി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. ആ​ച​ര​ണ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​ജ​യിം​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ 23 വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല സ​മാ​പ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം ഈ. ​വി.​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നേ​താ​ജി​യു​ടെ പാ​ര​മ്പ​ര്യം ഏ​റ്റെ​ടു​ക്കു​വാ​ൻ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്ന​ത് അ​പ​ഹാ​സ്യം ആ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് ബ്രി​ട്ടീ​ഷു​കാ​രെ സ​ഹാ​യി​ക്കു​ക​യും ഇ​ന്ന് സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ൽ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സം​ഘ​ട​ന​ക​ൾ​ക്ക് നേ​താ​ജി​യു​ടെ പാ​ര​മ്പ​ര്യം ഒ​രു​ത​ര​ത്തി​ലും അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യി​ല്ല എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം യോ​ഗ​ത്തി​ൽ ജോ​ളി നെ​ൽ​സ​ൺ നി​ർ​വ​ഹി​ച്ചു. ജ​ന്മ ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ കെ ​വി രാ​മാ​നു​ജ​ൻ ത​മ്പി ചൊ​ല്ലി​ക്കൊ​ടു​ത്തു. പി ​പി പ്ര​ശാ​ന്ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.

ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കും

കൊ​ല്ലം : ല​ഹ​രി മു​ക്ത കു​ടും​ബം, ല​ഹ​രി മു​ക്ത ഗ്രാ​മം, ല​ഹ​രി മു​ക്ത രാ​ഷ്ട്രം എ​ന്ന സ​ന്ദേ​ശം പ്രാ​വ​ർ​ത്തി​കം ആ​കു​ന്ന​തി​നാ​യി ആ​ശ്രാ​മം റോ​ള​ർ സ്ക്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​മാ​യ നാ​ളെ ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.
രാ​വി​ലെ ഏ​ഴി​ന് ആ​ശ്രാ​മം ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ​നി​ന്നും റോ​ള​ർ സ്കേ​റ്റിം​ഗ് റാ​ലി​യും തു​ട​ർ​ന്ന് ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ൻ​പി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും എ​ടു​ക്കും.