സ്കൂ​ട്ട​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, December 10, 2022 2:52 AM IST
ച​വ​റ : സ്കൂ​ട്ട​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ച​വ​റ മേ​ക്കാ​ട് റോ​സ് കോ​ട്ടേ​ജി​ൽ ജെ​റോം ഫെ​ർ​ണാ​ണ്ട​സ് (65)ആ​ണ് മ​രി​ച്ച​ത്. ജെ​റോ​മി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ജോ​സ്‌​ഫി​ൻ (32), ജോ​സ്‌​ഫി​ന്‍റെ മ​ക​ൾ ജു​വാ​ൻ(ആറ്) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ജു​വാ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

 ഇ​ന്ന​ലെ രാ​വി​ലെ 9.45ന് ​നീ​ണ്ട​ക​ര ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഡോ​ക്ട​റെ കാ​ണി​ക്കു​വാ​ൻ വേ​ണ്ടി ജു​വാ​നെ​യും കൊ​ണ്ട് കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

 അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ജെ​റോം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് ത​ൽ​ക്ഷ​ണം മ​രി​യ്ക്കു​ക​യാ​യി​രു​ന്നു. ജോ​സ്ഫി​നും ജു​വാ​നും റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. മ​രി​ച്ച ജെ​റോം വ​ർ​ഷ​ങ്ങ​ളാ​യി ഗ​ൾ​ഫി​ൽ ആ​യി​രു​ന്നു നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം വീ​ടി​നോ​ട് ചേ​ർ​ന്ന് ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​ണ്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ച​വ​റ കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

 ഭാ​ര്യ ത്രേ​സ്യ ജെ​റോം. മ​ക്കൾ: ഡൈ​നീ​ഷ്യ​സ് ജെ​റോം (ജി​മ്മി). ജോ​സ്‌​ഫി​ൻ. മ​രു​മ​ക്ക​ൾ : സു​ബി​ൻ ബെ​ൻ​സി​ഗ​ർ, നി​മ്മി ജി​മ്മി.