പാ​സ്വേ​ഡ് 2022-23: ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് കൊല്ലത്ത് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Friday, December 9, 2022 11:09 PM IST
കൊല്ലം: ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്, ന്യൂ​ന​പ​ക്ഷ സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പാ​സ്വേ​ഡ് 2022-23 എ​ന്ന പേ​രി​ല്‍ ഏ​ക​ദി​ന സൗ​ജ​ന്യ വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ട്യൂ​ണി​ങ്ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക്രി​സ്തു​രാ​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ര്‍ എ.​കെ സ​വാ​ദ് നി​ര്‍​വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ന്‍, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്, ഗോ​ള്‍ സെ​റ്റിം​ഗ്, നേ​തൃ​ത്വ പ​രി​ശീ​ല​നം, ടൈം ​മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ക്രി​സ്തു​രാ​ജ് എ​ച്ച്എ​സ്​എ​സ്, വി​മ​ല​ഹൃ​ദ​യ ജിഎ​ച്ച്എ​സ്.​എ​സ്, സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​ത്ത നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ നാ​ല് സ്‌​കൂ​ളു​ക​ളി​ല്‍​കൂ​ടി ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് സം​സ്ഥാ​ന​ത​ല ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം.

ക്രി​സ്തു​രാ​ജ് എ​ച്ച്. എ​സ്.​എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജി. ​ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മാ​സ്റ്റ​ര്‍ എ. ​റോ​യി​സ്റ്റ​ണ്‍, സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡി.​സ​ന്തോ​ഷ് കു​മാ​ര്‍, വി​മ​ല​ഹൃ​ദ​യ ജിഎ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ റോ​യി സെ​ബാ​സ്റ്റ്യ​ന്‍, ക​ള​ക്ട​റേ​റ്റ് ന്യൂ​ന​പ​ക്ഷ സെ​ല്‍ സൂ​പ്ര​ണ്ട്,തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.