അ​ണ്ടൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സം​രം​ഭ​ക​ത്വ സെ​മി​നാ​ർ ന​ട​ത്തി
Friday, December 9, 2022 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര : കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ വി​ക​സ​നം പോ​ളി​ടെ​ക്നി​ക്കി​ലൂ​ടെ പ​ദ്ധ​തി പ്ര​കാ​രം അ​ണ്ടൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സം​രം​ഭ​ക​ത്വ സ​ഹാ​യ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ൻ. ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ എ ​സു​ബി​ൻ ക്ലാ​സ് ന​യി​ച്ചു.
സി ​ഡി റ്റി ​പി ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​നു​ഷ അ​ജ​യ​ൻ, സെ​ക്ര​ട്ട​റി ജി ​രം​ഗ​നാ​ഥ​ൻ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ എ​ൻ ര​വീ​ന്ദ്ര​ൻ പി​ള്ള, വ്യ​വ​സാ​യ വ​കു​പ്പ് ഇ​ന്‍റേ​ണ​ൽ ജി ​അ​ഞ്ജു, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​സ​ഹ​ജ​മ്മ, വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് ജി ​ശ്യാ​മ​ള​കു​മാ​രി അ​മ്മ, ഇ​ൻ​സ്ട്ര​ക്ട​ർ വി ​ദീ​പ്തി എ​ന്നി​വ​ർ പ്രസംഗി​ച്ചു.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും
പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി

കു​ണ്ട​റ: ആ​ല​പ്പു​ഴ​യി​ൽ​ന​ട​ക്കു​ന്ന എ​ഐ​ടി​യു​സി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ചാ​ത്ത​നാം​കു​ളം കാ​പ്പ​ക് സ് ​ഫാ​ക്ട​റി​ക്ക്‌ മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ശു​വ​ണ്ടി കേ​ന്ദ്ര കൗ​ൺ​സി​ൽ (എ​ഐ​ടി​യു​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ലാ​ലു എ​ഐ​ടി​യു​സി യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ എ​ൽ.​ശ്രീ​ക​ല​യി​ൽ നി​ന്നും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.
എ​ഐ​ടി​യു​സി ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ് ബി. രാ​ജു, സ്റ്റാ​ഫ് സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി ജി. ​ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം ​വൈ മ​ജീ​ദ്, ത​ങ്ക​ച്ചി, എ​സ്. സി​ന്ധു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.