സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ​ നാ​ളെ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയത്തിൽ
Thursday, December 8, 2022 11:27 PM IST
കു​ണ്ട​റ: ഈ ​വ​ർ​ഷ​ത്തെ വേ​ണാ​ട് സ​ഹോ​ദ​യ ഇന്‍റർ സ്കൂ​ൾ സ​യ​ൻ​സ് എ​ക്സിബി​ഷ​ൻ കു​ണ്ട​റ നാ​ന്തി​രിക്ക​ൽ ട്രി​നി​റ്റി ലൈ​സി​യത്തി​ൽ നാളെ ന‌ടക്കും. രാ​വി​ലെ 9.30ന് ​ഐ​എ​സ്ആ​ർ​ഒ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ  ഡോ. ​പി.​ടി. ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വേ​ണാ​ട് സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് ഡോ ​കെ കെ ​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ​ട്ര​ിനി​റ്റി ലൈ​സി​യം ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​വി​മ​ൽ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ കെ.​ഹ​രി, ഡോ. ​വി കെ . ​ജ​യ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. എം. എെ. ​ബോ​ബി, പ്രി​ൻ​സി​പ്പൽ മൈ​ക്കി​ൾ ഷി​നോ ജ​സ്റ്റി​സ് എന്നിവർ പ്രസംഗിക്കും. ഉ​ച്ച​കഴിഞ്ഞ് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.