ജ​യ​ല​ക്ഷ്മി​യു​ടെ ക​ണ്ടെ​ത്ത​ലി​ന് അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​രം
Wednesday, December 7, 2022 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര : ഈ ​വ​ർ​ഷ​ത്തെ അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ പു​ര​സ്്കാ​രം ഇ​ൻ​ഡ്യ​യി​ലെ​ത്തി​ച്ച് കൊ​ല്ലം ക​രീ​പ്ര ത​ള​വൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ടെ​ത്ത​ൽ.
തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി​യി​ൽ ഗ​വേ​ഷ​ക​യാ​യ ത​ള​വൂ​ർ​ക്കോ​ണം വി​ജ​യ​ഭ​വ​നി​ൽ(​പു​ല്ലാ​ണി​ശേ​രി) വി.​എ​സ്.​ജ​യ​ല​ക്ഷ്മി​യാ​ണ് അ​ന്താ​രാ​ഷ്ട്ര പു​ര​സ്്കാ​ര​മാ​യ പോ​ൾ ഡ​ബ്ലി​വൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്. ഗ​ർ​ഭ സ​മ​യ​ത്ത് അ​മ്മ​യ്ക്കു​ള്ള കൊ​ള​സ്ട്രോ​ൾ കു​ട്ടി​ക​ളി​ലേ​ക്കും പ​ക​രാ​നു​ള്ള സാ​ധ്യ​ത​യ്ക്ക് ശാ​സ്ത്രീ​യ അ​ടി​ത്ത​റ പ​ക​രു​ന്ന​താ​യി​രു​ന്നു ജ​യ​ല​ക്ഷ്മി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ. ഗ​ർ​ഭ​കാ​ല​ത്ത് കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് ഉ​യ​രു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ങ്ങ​നെ​യു​ള്ള അ​മ്മ​മാ​രു​ടെ കു​ട്ടി​ക​ളി​ൽ കൊ​ള​സ്ട്രോ​ൾ ഘ​ട​ക​മാ​യ ട്രൈ​ഗ്ലി​സ​റൈ​ഡ്സി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യി​രു​ന്നു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ഗ​ർ​ഭി​ണി​ക​ളി​ലെ കൊ​ള​സ്ട്രോ​ൾ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച് ജ​യ​ല​ക്ഷ്മി ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ശാ​സ്ത്ര ലോ​ക​ത്ത് നി​ന്ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ സ​യ​ന്‍റി​ഫി​ക്ക് സെ​ക്ഷ​നി​ൽ ശാ​സ്ത്ര ലോ​ക​ത്തെ പ്ര​തി​ഭ​ക​ളു​ടെ മു​ന്നി​ൽ ജ​യ​ല​ക്ഷ്മി ക​ണ്ടെ​ത്ത​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സ​ർ​ക്കു​ലേ​ഷ​ൻ ജേ​ണ​ലി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.
ഓ​രോ വ​ർ​ഷ​വും ഏ​റ്റ​വും മി​ക​ച്ച ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ ഒ​രു രാ​ജ്യ​ത്തെ മാ​ത്ര​മാ​ണ് പു​ര​സ്്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി​യി​ലെ മു​ൻ പ്രോ​ഗ്രാം സ​യ​ന്‍റി​സ്റ്റാ​യ ഡോ.​സൂ​ര്യ രാ​മ​ച​ന്ദ്ര​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​യ​ല​ക്ഷ്മി​യു​ടെ ഗ​വേ​ഷ​ണം.
മി​ൽ​മ​യി​ൽ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും മു​ൻ ക​രീ​പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സി.​വി​ജ​യ​കു​മാ​റി​ന്‍റേ​യും പ​വി​ത്രേ​ശ്വ​രം കെ​എ​ൻ​എ​ൻ​എം​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പി​ക എ​ൽ.​സു​ഗ​ത​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി ഭാ​ഗ്യ​ല​ക്ഷ്മി (ബി.​ടെ​ക്ക്.)