വ്യാ​സ സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Tuesday, December 6, 2022 11:26 PM IST
കൊല്ലം: മ​ത്സ്യ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ല്‍ വ്യാ​സ സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. തീ​ര​ദേ​ശ ജ​ന​ത​യു​ടെ മ​ന​സ്സ​റി​ഞ്ഞ പ്ര​വ​ര്‍​ത്ത​ന​മാ​ണ് മ​ത്സ്യ​ഫെ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. ഗു​ണ​മേന്മ​യു​ള്ള മ​ത്സ്യം ഫി​ഷ് സ്റ്റാ​ളു​ക​ള്‍ വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ സ​മി​തി അം​ഗം ജി. ​രാ​ജാ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് ഇ​റ​ക്കു​മ​തി ചെ​യ്ത് ഗു​ണ​മേന്മ​യ്ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു​ള്ള വി​ത​ര​ണ​ത്തി​നാ​യാ​ണ് വ്യാ​സ സ്റ്റോ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ വ്യാ​സ സ്റ്റോ​റാ​ണ് അ​ഴീ​ക്ക​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ​ത്തേ​ത് നീ​ണ്ട​ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.
സാ​ധാ​ര​ണ​യാ​യി വ്യാ​സ സ്റ്റോ​റു​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​കു​ന്ന പ​ര​മ്പ​രാ​ഗ​ത യാ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടാ​തെ വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സ്റ്റോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഇ​തി​നു​ള്ള ഇ​ന​ങ്ങ​ള്‍ മ​ത്സ്യ​ഫെ​ഡ് ഒ.​ബി.​എം ഡി​വി​ഷ​ന്‍, നെ​റ്റ് ഫാ​ക്ട​റി​യി​ല്‍ നി​ന്ന് എ​ത്തി​ച്ച് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
മ​ത്സ്യ​ഫെ​ഡ് വ​ഴി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ വാ​യ്പ​യും, അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. മ​ത്സ്യ​ഫെ​ഡ് മു​ന്‍ ഭ​ര​ണ സ​മി​തി അം​ഗം എ​ന്‍. സ​ജീ​വ​ന്‍ ആ​ദ്യ വി​ല്‍​പ​ന ന​ട​ത്തി. മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ സ​മി​തി അം​ഗം സ​ബീ​ന സ്റ്റാ​ന്‍​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​സ​ന്ത ര​മേ​ശ്, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ നി​ഷാ അ​ജ​യ​കു​മാ​ര്‍, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ ഡോ. ​എം. നൗ​ഷാ​ദ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​കെ.​ബാ​ബു, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.