വി​വേ​കാ​ന​ന്ദ ച​ട്ട​മ്പി സ്വാ​മി സ​മാ​ഗ​മ സ്മ​ര​ണ​യി​ല്‍ വി​ചാ​ര സ​ഭ സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 11:26 PM IST
ച​വ​റ : സ്വാ​മി വി​വേ​കാ​ന​ന്ദ​നും ച​ട്ട​മ്പി​സ്വാ​മി​യും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​യ​തി​ന്‍റെ സ്മ​ര​ണ​ക്കാ​യി വി​ചാ​ര സ​ഭ സം​ഘ​ടി​പ്പി​ച്ചു.​പ​ന്മ​ന ആ​ശ്ര​മ​വും ഇ​ട​പ്പ​ള്ളി ശ്രീ ​വി​ദ്യാ​ധി രാ​ജ വി​ദ്യാ ഗു​രു കു​ല​വും ചേ​ര്‍​ന്ന് എ​റ​ണാ​കു​ളം ശി​വ ക്ഷേ​ത്ര​ത്തി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​
മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും വ​ലി​യ സി​ദ്ധി സ്‌​നേ​ഹ​മാ​ണ​ന്ന് ജീ​വി​ത്തി​ല്‍ കാ​ണി​ച്ചു​ന്ന യ​തി വ​ര്യ​നാ​യി​രു​ന്നു ച​ട്ട​മ്പി സ്വാ​മി​ക​ളെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​നം ചെ​യ്ത ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. പി ​വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.​
വ​ട​യ​മ്പാ​ടി പ​ര​മ ഭ​ട്ടാ​ര​ക ഗു​രു​കു​ലം ആ​ശ്ര​മ​ത്തി​ലെ സ്വാ​മി കൃ​ഷ്ണ മ​യാ​ന​ന്ദ​തീ​ര്‍​ഥ​പാ​ദ​ര്‍ അ​ധ്യ​ക്ഷ​നാ​യി.​
എ​റ​ണാ​കു​ളം ക്ഷേ​ത്ര സ​മ​തി പ്ര​സി​ഡന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്,ശ്രീ ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ ഗു​രു​കു​ലം ആ​ചാ​ര്യ​ന്‍ ജ​യ​ന്‍ പാ​യി​പ്ര,പ​ന്മ​ന ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ആ​ര്‍ .ഗി​രീ​ഷ് കു​മാ​ര്‍,അ​ജി​ത്. കെ. ​കാ​ലാ​മ്പൂ​ര്, കൃ​ഷ്ണ​പ്രീ​യ ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.​
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച് ​കേ​ര​ള ന​വോ​ഥാ​നം സ്വാ​മി വി​വേ​കാ​ന​ന്ദ ച​ട്ട​മ്പി​സ്വാ​മി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​രാ​ജീ​വ് ഇ​രി​ങ്ങാ​ല​ക്കു​ട​യും ചി​ന്മു​ദ്രാ ര​ഹ​സ്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ജ​യ​ന്‍ പാ​യി​പ്ര​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി