ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 10:44 PM IST
ച​വ​റ: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ക​ട​ലി​ന്‍റെ മ​ക്ക​ൾ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.
നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത്‌ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലെ 500 ഓ​ളം വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗൃ​ഹ സ​മ്പ​ർ​ക്ക ബോ​ധ​വ​ൽ​ക്ക​ര​ണ​വും തീ​ര​ദേ​ശ റാ​ലി​യും ന​ട​ത്തി. പെ​രു​മ​ൺ എ​ൻജി​നീ​യ​റിം​ഗ് കോ​ളേ​ജ് എ​ൻ​എ​സ്എ​സ്, ശ​ക്തി​കു​ള​ങ്ങ​ര സെന്‍റ് ജോ​സ​ഫ് എ​ച്ച് എ​സ് എ​ൻ​സി​സി യൂ​ണി​റ്റു​ക​ൾ, പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കാ​മ്പ​യിന്‍റെ ഭാ​ഗ​മാ​യി.
തു​ട​ർ​ന്ന് ന​ട​ന്ന ഓ​പ്പ​ൺ ഫോ​റം കൊ​ല്ലം എ​സി​പി എ ​അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​ഒ എ ​കൊ​ല്ലം സി​റ്റി പ്ര​സി​ഡ​ന്റ്‌ ആ​ർ ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ ​സു​നി, എ​ക്സൈ​സ് സ്റ്റാ​ഫ്‌ പ്ര​ധി​നി​ധി എ​സ്.ആ​ർ. ഷെ​റി​ൻ രാ​ജ്, എ​സ്ഐ​മാ​രാ​യ നൗ​ഫ​ൽ, ന​ജീ​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ബ​ദ​റു​ദീ​ൻ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ, ക​ട​ലിന്‍റെ മ​ക്ക​ൾ ഭാ​ര​വാ​ഹി​ക​ളാ​യ ഹെ​ൻ​റി ഫെ​ർ​ണാ​ണ്ട​സ്, പീ​റ്റ​ർ ആ​ന്‍റ​ണി, അ​ലോ​ഷി ഡോ​റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ മി​ക​വ് പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.