"ദി ​സി​റ്റി​സ​ൺ'; സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ക​ാമ്പ​യി​ൻ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Tuesday, December 6, 2022 10:44 PM IST
കൊല്ലം: സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത കാ​മ്പ​യി​ൻ "സി​റ്റി​സ​ൺ 2022' അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത കൈ​വ​രി​ച്ച​താ​യി കൊ​ല്ലം ജി​ല്ല​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
​മ​ന്ത്രിമാരായ കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളും എം​പി​മാ​രാ​യ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം.​എം ആ​രി​ഫ്, ജി​ല്ല​യി​ലെ എം​എ​ൽഎ​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്‌​സാ​ന പ​ർ​വീ​ൺ, കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ് ഇ​ള​മ​ൺ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം. ​കെ. ഡാ​നി​യേ​ലാ​ണ് ചെ​യ​ർ​മാ​ൻ. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സ​ർ​ക്കാ​ർ നോ​മി​നി അ​ഡ്വ. എം ​വി​ശ്വ​നാ​ഥ​ൻ.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സം​ബ​ന്ധി​ച്ച് സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ശ്രേ​ണി​യി​ലെ​യും ആ​ളു​ക​ളെ സാ​ക്ഷ​ര​രാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം. ​കെ. ഡാ​നി​യേ​ൽ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി, കി​ല എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് "സി​റ്റി​സ​ൺ' പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​മ​ലാ​ൽ, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ഗ്രാ​മ- ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കി​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​കേ​ശ​ൻ, പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ സി. ​സേ​തു​നാ​ഥ്, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.