കൂ​ൺ കോ​ഫി വി​പ​ണി​യി​ൽ
Tuesday, December 6, 2022 10:44 PM IST
കൊ​ല്ലം: യു​വ സം​ര​ഭ​ക​ൻ ത​ല​വൂ​ർ സ്വ​ദേ​ശി ലാ​ലു തോ​മ​സ് നി​ർ​മി​ച്ചെ​ടു​ത്ത ലാ​ബേ മ​ഷ്റും കോ​ഫി ഉ​ത്പ​ന്ന​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​എം.​ആ​രി​ഫ് എം​പി, കൊ​ല്ലം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു കു​ര്യ​ൻ, മാ​നേ​ജ​ർ ദി​നേ​ഷ്, ത​ല​വൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ജ​യ​ൻ, കൊ​ല്ലം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ബി​നി സാം, ​ഷം​സി​യ, ദു​ബാ​യ് ഫ്യൂ​ച്ച​ർ ട്രേ​ഡിം​ഗ് ഡ​യ​റ​ക്ട​ർ റെ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കൂ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള കാ​പ്പി​പ്പൊ​ടി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഉ​ത്പ​ന്ന​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും സം​ര​ഭ​ക​ൻ എ​ന്ന നി​ല​യി​ൽ വ​ള​ർ​ച്ച​യു​ടെ പ​ല ഘ​ട്ട​ങ്ങ​ളി​ലും ലാ​ലു തോ​മ​സി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​വും ത​ല​വൂ​ർ കൃ​ഷി​ഭ​വ​നും പ​ക​ർ​ന്ന് ന​ൽ​കി​യ അ​റി​വു​ക​ളാ​ണ് പു​തു​മ​യു​ള്ള ഉ​ത്പ​ന്നം നി​ർ​മി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്.