കെ​എ​സ്​ആ​ര്‍​ടി​സി ഉ​ല്ലാ​സ​യാ​ത്ര പാ​ക്കേ​ജ്
Tuesday, December 6, 2022 10:44 PM IST
കൊല്ലം: കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്നും 10 ന് ​വാ​ഗ​മ​ണ്‍ ച​തു​രം​ഗ​പ്പാ​റ ദ്വി​ദി​ന ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടു​ന്നു.
രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് വാ​ഗ​മ​ണ്‍ എ​ത്തി, ജീ​പ്പ് ട്ര​ക്കി​ങ്, മൊ​ട്ട​ക്കു​ന്ന്, സൂ​യി​സൈ​ഡ് പോ​യി​ന്‍റ്, അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്ക്, പൈ​ന്‍​വാ​ലി സ​ന്ദ​ര്‍​ശി​ച്ച് തി​രി​ച്ചു റി​സോ​ര്‍​ട്ടി​ലെ​ത്തി ക്യാ​മ്പ് ഫ​യ​ര്‍, ഡി.​ജെ പാ​ര്‍​ട്ടി, എ​ന്നി​വ​യ്ക്ക് ശേ​ഷം വാ​ഗ​മ​ണി​ലെ റി​സോ​ര്‍​ട്ടി​ല്‍ സ്റ്റേ ​ചെ​യ്യും.
11 ന് ​ആ​ന​യി​റ​ങ്ക​ല്‍ ഡാം, ​പെ​രി​യ​ക​ന​ല്‍ വെ​ള്ള​ച്ചാ​ട്ടം, മ​ല​യ്ക്കു​ള്ള​ന്‍ ഗു​ഹ, ഗ്യാ​പ്പ് റോ​ഡ്, ലോ​ക്ക് ഹാ​ര്‍​ട്ട് വ്യൂ ​പോ​യി​ന്‍റ്, സി​ഗ്‌​ന​ല്‍ പോ​യി​ന്‍റ്, ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, വ​ഴി മൂ​ന്നാ​റി​ലെ​ത്തി മ​ട​ങ്ങും. ഒ​രാ​ള്‍​ക്ക് 3030 രൂ​പ​യാ​ണ് നി​ര​ക്ക്. ബു​ക്കിം​ഗി​നാ​യി 9496675635, 8921950903.