പെ​ന്‍​സി​ല്‍ ഡ്രോ​യിംഗ് മ​ത്സ​രം
Tuesday, December 6, 2022 10:44 PM IST
കൊല്ലം: ഓ​റ​ഞ്ച് ദ ​വേ​ള്‍​ഡ് കാ​മ്പ​യി​ന്‍റെ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തേ​വ​ള്ളി സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ള്‍ ഫോ​ര്‍ ബോ​യ്‌​സി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഐ​സി​ഡി​എ​സ് ബ്ലോ​ക്ക്ത​ല​ത്തി​ലെ വി​ജ​യി​ക​ള്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ജം​ല റാ​ണി, പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ് അ​ജീ​ഷ്, ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജി​ത എ​സ് ഖാ​ന്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രാ​യ കെ.​എ​സ് അ​നൂ​പ്, പി. ​സ​വി​ത, ഔ​ട്ട് റീ​ച് വ​ര്‍​ക്ക​ര്‍ കെ.​എം ബി​ന്ദു, റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ശ്മി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. വി​ജ​യി​യെ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ര്‍, ക​ള​ക്ട​ര്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന ഒ​രു പ്ര​തി​നി​ധി, ചി​ത്ര​ര​ച​ന​യി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദ​ഗ്ധ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും.