കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞു: ദ​മ്പ​തി​ക​ള്‍​ക്കും മ​ക​ള്‍​ക്കും പ​രി​ക്ക്
Tuesday, December 6, 2022 10:44 PM IST
അ​ഞ്ച​ല്‍ : കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദന്പതി കൾക്കും മകൾക്കും ഗുരുതര പരിക്ക്. കു​ള​ത്തു​പ്പു​ഴ-അ​ഞ്ച​ല്‍ പാ​ത​യി​ല്‍ ച​ന്ദ​ന​ക്കാ​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ദ​മ്പ​തി​ക​ളും മ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ര്‍ റോ​ഡി​നു കു​റു​കെ ചാ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ചു മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
കു​ള​ത്തു​പ്പു​ഴ ചെ​റു​ക​ര സ്വ​ദേ​ശി സു​ധി, ഭാ​ര്യ സു​ധി എ​ന്നി​വ​ര്‍​ക്കും ഇ​വ​രു​ടെ പ​ത്തു​വ​യ​സു​കാ​രി മ​ക​ള്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രെ​യും അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
പ​ത്തു​വ​യ​സു​കാ​രി മ​ക​ള്‍ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും ദ​മ്പ​തി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം പാ​ത​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ള്‍ വി​ത​യ്ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്. കാ​ട്ടി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന പ​ന്നി​ക​ള്‍ കൃ​ഷി നാ​ശ​ത്തി​നോ​പ്പം മ​നു​ഷ്യ ജീ​വ​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മ്പോ​ള്‍ ന​ട​പ​ടി​ക​ള്‍ എ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ലും ക​ട​ലാ​സി​ലും ഒ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്.