സി​ബി​എ​സ്ഇ ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ
Monday, December 5, 2022 10:59 PM IST
കൊ​ല്ലം: ന​വ്ദീ​പ് പ​ബ്ലി​ക്ക് സ്കൂ​ളി​ൽ സി​ബി​എ​സ്ഇ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ 18 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നൂ​റ്റി 128 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. നോ​ക്ക് ഔ​ട്ട് രീ​തി​യി​ൽ അ​ണ്ട​ർ 14, 17 ,19 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രം. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു മ​ത്സ​ര​ത്തി​ന് കൊ​ല്ലം ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.
ന​വ്ദീ​പ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ക്ലീ​റ്റ​സ് ഓ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ളെ രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം സി​ബി​എ​സ്ഇ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മ​ഹേ​ഷ് ഡി. ​ധ​ർ​മാ​ധി​കാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​വ്ദീ​പ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ർ​വി​ന്ദ് ക്ലീ​റ്റ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​ഗ്നേ​ഷ്യ​സ്, സ്കൂ​ൾ കൗ​ൺ​സി​ല​ർ ഷാ​ർ​ല​റ്റ് ഡി​ക്സ​ൺ, അ​ധ്യാ​പ​ക​രാ​യ വി.​ശ്രീ​ജി​ത്ത്, സാ​ബി​ൻ, നി​വി​ൻ, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.