കാ​ൽ​പ്പ​ന്താ​വേ​ശ​ത്തി​ന് കാ​ഴ്ച​യു​ടെ പൂ​ര​മൊ​രു​ക്കി കോ​ർ​പ്പ​റേ​ഷ​നും സ്പോ​ർ​ട്സ് കൗ​ൺ​സി​ലും
Sunday, December 4, 2022 11:36 PM IST
കൊല്ലം:  ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം കാ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ 500 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള കൂ​റ്റ​ൻ ബി​ഗ് സ്ക്രീ​ൻ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.​ ക​ളി​യാവേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി ചി​ന്ന​ക്ക​ട പിഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ന​ഗ​ര​വീ​ഥി​ക​ളെ വ​ർ​ണാ​ഭ​മാ​ക്കി. ഘോ​ഷ​യാ​ത്ര സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​പ്പോ​ൾ ഗോ​ൾ വ​ല കാ​ത്ത കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഗോ​ളി ര​വി, മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ അ​ജ​യ​ൻ, ന​ജി​മു​ദീ​ൻ, ടൈ​റ്റ​സ് കു​ര്യ​ൻ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. മേ​യ​ർ പ്ര​സ​ന്ന ഏ​ണെ​സ്റ്റ് , ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം.​കെ.​ഡാ​നി​യ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്ന റാ​ലി​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക- സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ, എ​സ്പിസി കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നു. ഡിജെ, ഫു​ഡ് കോ​ർ​ട്ട്, ക​ലാ​പ​രി​പാ​ടി​ക​ൾ, ല​ക്കി​ടി​പ്പ് അ​ട​ക്കം നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.