ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ​ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, December 4, 2022 10:59 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ദ്ഭ​വ മാ​താ​വി​ന്‍റെ തിരുനാളി​ന് ഇ​ന്ന് രാ​വി​ലെ 7.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പാ​റ​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റും.
ഫാ. ​സി​നോ​യ്യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി ന​ട​ക്കും. ഫാ. ​ജ​യ്സ​ൺ ജോ​സഫ് ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ലി​ബി​ൻ ദാ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും.
ഇ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ വൈ​കു​ന്നേ​രം 6.30ന് ​ഫാ. ബേ​ണി വ​ർ​ഗീ​സ് ന​യി​ക്കു​ന്ന ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും.
 നാ​ളെ മു​ത​ൽ ഒന്പത് വ​രെ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കും തി​രു​നാ​ൾ ക​ർ​മങ്ങ​ൾ​ക്കും​ ഫാ. ജോ​യി മു​സോ​ളി​നി, ഫാ. ​ജോ ആ​ന്‍റണി അ​ല​ക്സ്, ഫാ. ​ഡൈ​ജു തോ​പ്പി​ൽ, ഫാ. ​രാ​ജേ​ഷ് മാ​ർ​ട്ടി​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
 പ​ത്തി​ന് രാ​വി​ലെ 6.30ന് ​ഫാ.ടോ​മി പാ​റ​പ്പ​ള്ളി​ലി​ന്‍റെ ​മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​ന​ട​ക്കും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ അ​മ​ലോ​ൽ​ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം. ഫാ. ​മേ​രി ജോ​ൺ മു​ഖ്യ കാ​ർ​മി​ക​നാ​കും. ഫാ. ​ജ​സ്റ്റി​ൻ ലോ​റ​ൻ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
 പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി. മോ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ ആ​ണ് മു​ഖ്യ​കാ​ർ​മി​ക​ൻ. ഫാ. ​ജോ​മോ​ൻ ജോ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ​ പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും.