ക​ഷ്ട​പ്പാ​ടു​ക​ളെ മ​റി​ക​ട​ന്ന് മാ​ള​വി​ക നേ​ടി​യ​ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Friday, December 2, 2022 11:13 PM IST
അ​ഞ്ച​ൽ : ക​ഷ്ട​പ്പാ​ടു​ക​ളെ മ​റി​ക​ട​ന്ന് മാ​ള​വി​ക നേ​ടി​യ​ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. എ​ച്ച്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്ത​ത്തി​ൽ ക​രി​ക്കോ​ട് ടി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മാ​ള​വി​ക​യാ​ണ് എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും മ​റി​ക​ട​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ​ത്.
അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ അ​ച്ഛ​നും വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് മ​ക​ളെ ക​ലാ​രം​ഗ​ത്ത് പ​രി​ശീ​ലി​പ്പി​യ്ക്കു​ന്ന​ത്. മാ​താ​വി​ന്‍റെ ചി​കി​ത്സ​ക​ൾ​ക്കു​പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ്രാ​ക്കു​ളം ശ​ര​തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​പ​ത്താം ക്ലാ​സു​കാ​രി നൃ​ത്തം അ​ഭ്യ​സി​യ്ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മു​ര​ളീ​ധ​ര​നാ​ണ് പി​താ​വ്. സി​ന്ധു മാ​താ​വാ​ണ്.

ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​ര​ത്തി​ൽ
ആ​ധി​പ​ത്യ​വു​മാ​യി വി​മ​ല​ഹൃ​ദ​യ സ്കൂ​ൾ

അ​ഞ്ച​ൽ: ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​ര​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി​യ​ത്. സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ ജോ​സ​ഫൈ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സ്കൂ​ൾ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. അ​ധ്യാ​പ​ക​രു​ടെ ശ​ക്ത​മാ​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ല്ല വി​ജ​യം നേ​ടി​ത്ത​ന്ന​തെ​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ പ​റ​യു​ന്നു.