നാ​ടോ​ടി നൃ​ത്ത​വേ​ദി​യി​ൽ സം​ഘ​ർ​ഷം
Friday, December 2, 2022 11:13 PM IST
അ​ഞ്ച​ല്‍ : പ​ത്താം വേ​ദി​യാ​യ ശ​ബ​രി​ഗി​രി സ്കൂ​ൾ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ണ് നാ​ടോ​ടി നൃ​ത്തം ന​ട​ന്ന​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
വി​ധി​ക​ർ​ത്താ​ക്ക​ൾ ഗ്രേ​ഡ് പ​റ​ഞ്ഞ​ത​ല്ലാ​തെ നി​രൂ​പ​ണം പ​റ​ഞ്ഞി​ല്ല എ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം റി​സ​ൾ​ട്ട് പ​റ​ഞ്ഞു വി​ധി​ക​ർ​ത്താ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പോ​യി തി​രി​കെ വ​ന്നെ​ങ്കി​ലും ആ ​സ​മ​യം അ​ത്ര​യും പ്ര​തി​ഷേ​ധ​ക്കാ​ർ തു​ട​രു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ത്സ​രം ആ​രം​ഭി​ച്ചു എ​ങ്കി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​രാ​ർ​ഥി​ക​ൾ സ്റ്റേ​ജി​ൽ ക​യ​റി പ്ര​തി​ഷേ​ധം തു​ട​ർ​ന്നു.
വി​ധി​ക​ർ​ത്താ​ക്ക​ൾ ഈ ​സ​മ​യം മ​ത്സ​ര​ത്തി​ന്‍റെ നി​രൂ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും മ​ത്സ​രാ​ർ​ഥി​ക​ൾ തൃ​പ്ത​രാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ നീ​ക്കം ചെ​യ്ത​ത്.