സേ​വ​ന​വു​മാ​യി അ​ഞ്ച​ൽ ആ​യു​ഷ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം
Friday, December 2, 2022 11:13 PM IST
അ​ഞ്ച​ൽ: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യി ആ​രോ​ഗ്യ വി​ഭാ​ഗം. അ​ഞ്ച​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. ടി ​ല​ക്ഷ്മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.
മ​ത്സ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ത​വും മു​റി​വും പ​റ്റി​യ​വ​ർ​ക്കും പ​നി, ചു​മ എ​ന്നി​വ​യ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ​യും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി. ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം കാ​ഴ്ച​വ​ച്ച​ത്.

സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി: വേ​ദി​ക​ളി​ലേ​ക്ക്
വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ഴു​കി​യെ​ത്തി

അ​ഞ്ച​ല്‍ : ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തി​ര​ക്ക് ഏ​റി​യ​തോ​ടെ പോ​ലീ​സി​നും ന​ന്നേ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.
എ​സ്പി​സി കു​ട്ടി​ക​ളും കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ശ​രി​ക്കും വി​യ​ര്‍​ത്തു. മു​തി​ര്‍​ന്ന കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കാ​തെ വ​ന്ന​തോ​ടെ കു​ട്ടി​പോ​ലീ​സ് ശ​രി​ക്കു​ള്ള പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.