നൃ​ത്ത​ത്തി​ൽ താ​ര​മാ​യി അ​ഭി​ല​ക്ഷ്മി ആ​ർ
Friday, December 2, 2022 11:13 PM IST
ച​വ​റ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് നൃ​ത്ത വി​ഭാ​ഗ​ത്തി​ലും താ​ര​മാ​യി ആ​ർ. അ​ഭി​ല​ക്ഷ്മി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും കേ​ര​ള ന​ട​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യാ​ണ് ഈ ​മി​ടു​ക്കി താ​ര​മാ​യി മാ​റി​യ​ത്.
ച​വ​റ കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മു​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും ഈ ​മി​ടു​ക്കി മി​ക​ച്ച വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്.
10 വ​ർ​ഷ​മാ​യി നൃ​ത്തം അ​ഭ്യ​സി​ച്ചു വ​രു​ന്നു. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് സീ​താ നി​വാ​സി​ൽ ബി​സി​ന​സു​കാ​ര​നാ​യ അ​നി​ൽ​കു​മാ​ർ - രാ​ജ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് അ​ഭി​ല​ക്ഷ്മി ആ​ർ.
സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ദി​ല​ക്ഷ്മി, ആ​ർ​ദ്ര ല​ക്ഷ്മി എ​ന്നി​വ​രും ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ​വാ​ണി​സ്വ​രി നൃ​ത്ത​സ്കൂ​ളി​ലെ ര​ശ്മി ആ​ർ.​എ​സ്, അ​ഞ്ചു സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഗു​രു​ക്ക​ൾ. അ​ഭി​ല​ക്ഷ്മി​യു​ടെ വി​ജ​യം സ്കൂ​ളി​നും അ​ഭി​മാ​ന​മാ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും പ​റ​ഞ്ഞു.