കോ​ട​തി വി​ധി​യു​മാ​യി എ​ത്തി: ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി
Friday, December 2, 2022 11:13 PM IST
അ​ഞ്ച​ല്‍: സ​ബ്ജി​ല്ല​യി​ല്‍ വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ സി ​ഗ്രേ​ഡ് പോ​ലും ല​ഭി​ക്കാ​തെ പൂ​ര്‍​ണ​മാ​യും ത​ഴ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ജോ​ണ്‍ എ​ഫ്‌ കെ​ന്ന​ഡി എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​ക്ക് അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ബ്ജി​ല്ല മ​ത്സ​ര​ത്തി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി.
ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ല​ഭി​ച്ച അ​വ​സ​രം പ്ര​തി​ഷേ​ധ​മാ​ക്കി​യ ജോ​ണ്‍ എ​ഫ്‌ കെ​ന്ന​ഡി എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം വ​ഞ്ചി​പ്പാ​ട്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കി.
ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് അ​വ​സ​രം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.