ആശ്രയ സങ്കേതം എയ്ഡ്സ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു
1244894
Thursday, December 1, 2022 11:14 PM IST
കൊട്ടാരക്കര : ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കലയപുരം ആശ്രയ സങ്കേതം സന്ദേശറാലി സംഘടിപ്പിച്ചു . എയ്ഡ്സ് രോഗ ബാധിതരെ ആട്ടിയകറ്റരുത് അവരെ ചേർത്ത് നിർത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ആശ്രയ റാലി സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര സബ് ഇൻസ്പെക്ടർ കെ.എസ്. ദീപു റാലി ഫ്ലാഗ് ഓഫ് ചെയ്തു.
രോഗകാരണങ്ങളും അതിന്റെ പ്രതിവിധികളും ഒപ്പം രോഗം ബാധിച്ചവരെ അകറ്റി നിർത്തരുതെന്ന സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പ്ലക്കാർഡുകളും കൈയിലേന്തിയാണ് നൂറുകണക്കിന് വരുന്ന ആശ്രയയിലെ മക്കളും ശിശുഭവനിലെ കുട്ടികളും സ്റ്റാഫ് അംഗങ്ങളും റാലിയിൽ അണിചേർന്നത്. സങ്കേതത്തിൽ നിന്നും ആരംഭിച്ച റാലി കലയപുരം ടൗണിലാണ് അവസാനിച്ചത്.
ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ നേതൃത്വത്തിൽ മിനി ജോസ്, എ.ജി ശാന്തകുമാർ, ജോഫി ജേക്കബ്, ഓമന വർഗീസ്, എം .സരസു, രമ്യ വിമല, മാരീശ്വരി, ക്രിസ്റ്റോം.എം റോയ് , ടിന്റു, ആൽബിൻ, അജിത ഗീത, ഷീജ, ഷിബി സോമൻ, ജിനീഷ്, തുളസീധരൻ പിള്ള, മിനിമോൾ, ചിപ്പി, ജാൻസി തുടങ്ങിയവർ റാലിയ്ക്ക് നേതൃത്വം നൽകി.