വാ​ട​ക വീ​ട് കാ​ണി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ആ​ൾ പി​ടി​യി​ൽ
Thursday, December 1, 2022 11:14 PM IST
കൊ​ല്ലം: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് സ്വ​ന്തം വീ​ടെ​ന്ന വ്യാ​ജേ​ന വ​ൻ​തു​ക​യ്ക്ക് ഒ​റ്റി വാ​ങ്ങി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ.
ഇ​ര​വി​പു​രം പി​ണ​യ്ക്ക​ൽ ഗ്രീ​ൻ വി​ല്ല​യി​ൽ സു​ൽ​ഫി(51) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം ച​കി​രി​ക്ക​ട​യി​ൽ സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​റി​ലു​ള്ള വീ​ടാ​ണ് സു​ൾ​ഫി​ക്ക​റും കൂ​ട്ടു​പ്ര​തി​ക​ളാ​യ റ​മീ​സ​യും ബ​ഷീ​റും ചേ​ർ​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത് വ​ട​ക്കേ​വി​ള ഹ​ലാ​സ​മ​ൻ​സി​ലി​ൽ ഇ​ഹ്സാ​ന​യ്ക്ക് ഒ​റ്റി​ക്ക് ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.
ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ പ്ര​തി വാ​ട​ക യ​ഥാ​ർ​ഥ ഉ​ട​മ​യ്ക്ക് ന​ല്കി. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ വാ​ട​ക മു​ട​ങ്ങി​യ​ത് അ​ന്വേ​ഷി​ച്ച് ഉ​ട​മ എ​ത്തി​യ​പ്പേ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഇ​ര​വി​പു​രം പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മു​ഖ്യ​പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ലം എ​സി​പി അ​ഭി​ലാ​ഷ് എ ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ജ​യേ​ഷ്, സ​ക്കീ​ർ ഹു​സൈ​ൻ സി​പി​ഒ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.