ജ​ന​ങ്ങ​ളെ ജ​ന​പ്ര​തി​നി​ധി​ക​ൾ വെ​ല്ലു​വി​ളി​ക്ക​രു​ത്
Monday, November 28, 2022 11:21 PM IST
ചാ​ത്ത​ന്നൂ​ർ: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​ക​ൾ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ആ​ണെ​ന്നും ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ഫ​ണ്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത് ജ​നം ചോ​ദ്യം ചെ​യ്യു​മെ​ന്നും മു​ൻ എം ​പി എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു.
വേ​ള​മാ​നൂ​ർ- നെ​ട്ട​യം പൊ​ളി​ച്ചി​ട്ട റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​രി​പ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യി കേ​ന്ദ്ര​ഫ​ണ്ട് മൂ​ന്നേ​കാ​ൽ കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും അ​തൊ​ഴി​വാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ മാ​ത്രം ചെ​ല​വ​ഴി​ച്ച് ഈ ​റോ​ഡ് നി​ർ​മി​ച്ചാ​ൽ മ​തി​യെ​ന്ന് തീ​രു​മാ​നി​ച്ച ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ​യു​ടെ​യും പി​ടി​വാ​ശി​ക്ക് പൊ​തു​ജ​നം മ​റു​പ​ടി ന​ൽ​കു​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ​ര​വൂ​ർ ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​രി​പ്പ​ള്ളി പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ റീ​നാ മം​ഗ​ല​ത്ത്, ബ്ളോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ മ​ണ​ലു​വി​ള, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹീം നെ​ട്ട​യം, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് കു​മാ​ർ, ഡി​സി​സി അം​ഗം പാ​രി​പ്പ​ള്ളി വി​നോ​ദ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രാ​യ എം ​എ സ​ത്താ​ർ, നി​ഖാ​ബ് മൈ​ല​വി​ള, രാ​ഹു​ൽ സു​ന്ദേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശ​ടീ​ച്ച​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹ​രീ​ഷ് പൂ​വ​ത്തൂ​ർ, പ്ര​മീ​ള, ര​ജ​നീ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.