ആ​ശ്ര​യ എ​ല്ലാ ജി​ല്ല​ക​ളി​ലും ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും
Monday, November 28, 2022 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ​തി​നാ​ല് ജി​ല്ല​ക​ളി​ലും ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും. സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ദു​ര​ന്ത​സ​മാ​ന​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​പ്പം മു​ഴു​വ​ൻ സ​മൂ​ഹ​ത്തെ​യും ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള തീ​വ്ര​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശ്ര​യ 14 ജി​ല്ല​ക​ളി​ലും ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ചി​കി​ത്സ, കൗ​ൺ​സ​ലിം​ഗ്, ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യ പു​ന​ര​ധി​വാ​സം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ല​ഹ​രി​യു​ടെ പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​കി​ത്സാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.
മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ആ​ശ്ര​യ അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ന്ന അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, ട്ര​ഷ​റ​ർ ഇ .​പി. രാ​ഘ​വ​ൻ പി​ള്ള, സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മോ​ഹ​ൻ.​ജി.​നാ​യ​ർ, പ​ട്ടാ​ഴി മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​ർ, സൈ​മ​ൺ ബേ​ബി, ര​ക്ഷാ​ധി​കാ​രി സി ​ഒ മാ​ത്യു, അ​നി​ത ജോ​ൺ, എം ​പി ദാ​മോ​ദ​ര​ൻ, മ​നോ​ജ് മ​ച്ചാ​ട്, ബാ​ബു കു​ട്ട​ൻ​ചി​റ, ജോ​ൺ വി​ത്സ​ൺ, പി ​കെ അ​ബ്ദു​ൽ മ​ജീ​ദ് ഹാ​ജി, ജെ​യിം​സ് മാ​ങ്കു​ഴി, എം ​ആ​ർ ഓ​മ​ന​ക്കു​ട്ട​ൻ, എം. ​കു​ഞ്ഞു​കൃ​ഷ്ണ പി​ള്ള, ജി. ​സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.