പു​ന​ലൂ​ർ മി​നി​പ​മ്പ​യി​ലെ വ്യാ​പാ​ര സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, November 28, 2022 11:20 PM IST
പു​ന​ലൂ​ർ: ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ മി​നി​പ​മ്പ​യി​ലെ വ്യാ​പാ​ര സ്റ്റാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
എ​ല്ലാ സ്റ്റാ​ളു​ക​ളി​ലും വി​ല നി​ല​വാ​ര ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​ത പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പാ​യ്ക്ക​റ്റു​ക​ളി​ൽ നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടോ എ​ന്നും പ​രി​ശോ​ധി​ച്ചു.
യ​ഥാ​സ​മ​യം മു​ദ്ര പ​തി​ക്കാ​ത്ത അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യ അ​ഞ്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ സ​പ്ലൈ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി , റ​വ​ന്യൂ , ഫു​ഡ്സേ​ഫ്റ്റി, വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.