കൊ​ല്ലം - പു​ന​ലൂ​ര്‍ പാ​ത​യി​ൽ ശ​ബ​രി​മ​ല സ്പെ​ഷല്‍ ട്രെ​യി​ന്‍ ഓ​ടി തു​ട​ങ്ങി
Monday, November 28, 2022 11:02 PM IST
കൊ​ല്ലം : കൊ​ല്ലം-പു​ന​ലൂ​ര്‍ പാ​ത​യി​ലൂ​ടെ ആ​ദ്യ ശ​ബ​രി​മ​ല സ്പെ​ഷല്‍ ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി. ജ​നു​വ​രി രണ്ടു വ​രെ​യാ​ണ് സ​ര്‍​വീ​സ്. എ​റ​ണാ​കു​ളം- ചെ​ന്നൈ താം​ബ​രം ശ​ബ​രി​മ​ല സ്പെ​ഷല്‍ തി​ങ്ക​ളാ​ഴ്ച തോ​റും ഉ​ച്ച​ക്ക് 1.10ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടും.
വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ല​ത്തും 5.12ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലും 5.40ന് ​പു​ന​ലൂ​രി​ലും എ​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 12ന് ​താം​ബ​ര​ത്ത് എ​ത്തി​ച്ചേ​രും. ചൊ​വാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 3.40ന് ​താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.
ബു​ധ​നാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 6.50ന് ​പു​ന​ലൂ​രി​ലും 7.25ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ലും 8.15ന് ​കൊ​ല്ല​ത്തും ട്രെ​യി​നെ​ത്തും. ട്രെ​യി​നി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് പു​ന​ലൂ​രി​ല്‍ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും കെഎ​സ്​ആ​ര്‍ടിസി​യു​ടെ പ​ന്പ സ്പെ​ഷല്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​വും.