വ​ള​ത്തി​നാ​യി ചെ​റു​മ​ത്സ്യ​ങ്ങ​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ ന​ട​പ​ടി
Monday, November 28, 2022 11:02 PM IST
കൊല്ലം: ചെ​റു​മ​ത്സ്യ​ങ്ങ​ളെ വ​ള​ത്തി​നും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും ഹാ​ര്‍​ബ​റു​ക​ളും, സ്വ​കാ​ര്യ​ക​ട​വു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഇ​റ​ക്കു​ന്ന​തി​നും എ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
നി​ശ്ചി​ത വ​ലു​പ്പ​ത്തി​ല്‍ കു​റ​ഞ്ഞ ചെ​റി​യ മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വ​ള​ത്തി​നാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യോ, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ​യോ (നീ​ണ്ട​ക​ര) വി​വ​രം അ​റി​യി​ക്കാം. ഫോ​ണ്‍: 0474- 2792850, 9496007036.

ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം:
അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം

കൊല്ലം: ജി​ല്ലാ​ത​ല ‘കേ​ര​ളോ​ത്സ​വം 2022' ലേ​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട ഇ​ന​ങ്ങ​ളാ​യ വാ​യ്പ്പാ​ട്ട് (ക്ലാ​സി​ക്ക​ല്‍ ഹി​ന്ദു​സ്ഥാ​നി), മ​ണി​പ്പൂ​രി, ക​ഥ​ക്, ഒ​ഡീ​സി, സി​ത്താ​ര്‍, ഫ്ളൂ​ട്ട്, വീ​ണ, ഗി​ത്താ​ര്‍ എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ ഡി​സം​ബ​ര്‍ ഏ​ഴി​ന് വൈ​കുന്നേരം അ​ഞ്ചി​ന​കം തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 7510958609, 0474-2798440.