എം​എ​സ്എ​സ്ടി സ​ഭ പൊ​ന്തി​ഫി​ക്ക​ൽ പ​ദ​വി​യി​ൽ
Friday, October 7, 2022 11:11 PM IST
കൊ​ല്ലം : ഉ​മ​യ​ന​ല്ലൂ​ർ ആ​സ്ഥാന​മാക്കി ​പ്രവ​ർ​ത്തി​ക്കു​ന്ന മി​ഷ​ണ​റി സി ​സ്റ്റേ​ഴ്സ് ഓ​ഫ് സെന്‍റ് തെ​രേസ് ​ഓ​ഫ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ​ഭാ സ​മൂ ഹ​ത്തെ പൊ​ന്തിഫി​ക്ക​ൽ പ​ദ​വിയി​ലേക്ക് ​ഉ​യ​ർ​ത്തി പ​രിശു​ദ്ധ സിം ​ഹാ​സ​നം ആ​ധി​കാ​രി​ക രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു.
സ​ഭാ മ​ധ്യസ്ഥ​യായ ​വിശുദ്ധ കൊ ​ച്ചു​ത്രേസ്യ​യു​ടെ തി ​രു​നാ ൾ ​ദി ന​മായ ​ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​നു പ​രി​ശു​ദ്ധ തിരുസംഘം റോമിൽ ​നിന്ന് ​പുറ​പ്പെടു​വിച്ച ​ആ​ധികാ​രിക ​രേഖ 5 ന് വൈ​കു​ന്നേരം 6​ന് കൊ​ല്ലം രൂ​പ​താധ്യ​ക്ഷ​ൻ ഡോ . ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി ​എംഎ​സ്എ​സ്ടി ​ജ​ന​റ​ലേറ്റി​ൽ വ​ച്ചു സ​ഭ​യുടെ ​സുപ്പീ​രിയ​ർ ജ​ന​റ​ൽ റ​വ. സി ​സ്റ്റ​ർ ശാ ​ന്തി ആ​ന്‍റ​ണി​ക്ക് കൈ​മാറി.
1959 ​ജ നു​വ​രി 27ന് ദൈവ​ദാസ​നും പ്ര ​ഥ​മ ത​ദ്ദേശീ​യ മെ​ത്രാനു ​മായ ​റ​വ.​ഡോ. ജെ​റോം മ​രിയ ​ഫെർ​ണാണ്ട​സ് പി​താവി​നാൽ ​ബീ ജാ​വാപം ​ചെയ്ത ​ഈ സ​ന്യാസ ​സ​മൂഹ​ത്തി​ന് ഇ​ന്ന് ഇ​ന്ത്യ, ഇ​റ്റ​ലി, ജ​ർ​മ്മ​നി തു​ട​ങ്ങി ലോക​ത്തി​ന്‍റെ വി​വിധ ​ഭാഗ​ങ്ങ​ളിലാ​യി 34 ശാ​ഖാ ഭ​വ​ന​ങ്ങ​ളും നി ​ര​വ​ധി വി​ദ്യാഭ്യാ​സ സ്ഥാപ​ന​ങ്ങ​ളും ആ​തു​രാ ല​യ​ങ്ങ​ളും വ​യോജ​ന കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ട്. സ​ഭാംഗ​ങ്ങ​ൾ കു​ടുംബ ​പ്രേഷി ​ത്വം , വി​ദ്യാഭ്യാ​സം, ആ​തുര​ശുശ്രൂ ​ഷ എ​ന്നീ മേ ​ഖ​ല​ക​ളി ൽ ​ക​ർ​മ​നി​ര​ത​രാ​ണ്.