സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ല​ത്ത്
Friday, October 7, 2022 11:11 PM IST
കൊ​ല്ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഡി​എ​ഡ​ബ്ല്യൂ​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഡി​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ന​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി ഡോ.​ആ​ർ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​സ്.​സു​ദേ​വ​ൻ, എ​ൻ​പി​ആ​ർ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​മു​ര​ളീ​ധ​ര​ൻ, ഡി​എ..​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി എം.​സ്വ​രാ​ജ്, കെ..​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ.​വ​ര​ദ​രാ​ജ​ൻ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എ​ച്ച്. ഷാ​രി​യ​ർ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം.​മു​കേ​ഷ് എം​എ​ൽ​എ, ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ക​ന്‍റോ​ൺ​മെന്‍റ് മൈ​താ​നി​യി​ൽ ന ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, എ​ൻ​പി​ആ​ർ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​മു​ര​ളീ​ധ​ര​ൻ, എം.​സ്വ​രാ​ജ്, മു​ൻ എം​പി പി. ​രാ​ജേ​ന്ദ്ര​ൻ മു​ൻ​മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ, എം.​നൗ​ഷാ​ദ് എം​എ​ൽ​എ എ​ന്നി​വ​രും ഡിഎ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​സു​ദേ​വ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ക്സ്.​ഏ​ണ​സ്റ്റ്, ഡി ​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ന​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, പ്ര​സി​ഡ​ന്‍റ് അ​ത്തി​ക്ക​ൽ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.