സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​നി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി
Friday, October 7, 2022 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​യ​ന്ത​നം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി.​ശി​ശു​പാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ.​കെ.​വി​നോ​ദി​നി, ജെ​എ​സ്എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ പ​ള്ള​ത്ത്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ആ​ർ. എ​സ്. അ​ജി​ത കു​മാ​രി, പി. ​വാ​സു, ക​വ​യി​ത്രി ചാ​രു നി​ശാ​ഗ​ന്ധി, അ​നീ​ഷ് ആ​ല​പ്പാ​ട്ട്, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം, അ​ജീ​ഷ് കൃ​ഷ്ണ, വി​നോ​ജ് വി​സ്മ​യ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ചീ​ഫ് മാ​നേ​ജ​ർ ജി.​ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​മു​ഖ​രാ​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

കെ-​ടെ​റ്റ് പ​രീ​ക്ഷ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്
പ​രി​ശോ​ധ​ന

കൊല്ലം: 2012 മു​ത​ല്‍ 2022 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ കെ- ​ടെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​രും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മി​നി​മം മാ​ര്‍​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രു​മാ​യ പ​രീ​ക്ഷാ​ര്‍​ത്ഥി​ക​ളു​ടെ കെ-​ടെ​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍ 11 ന് ​മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ക്കും. 2012 ഏ​പ്രി​ല്‍ ഒ​ന്നി​ന് മു​ന്‍​പ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത നേ​ടി​യ​വ​രോ അ​ത​ത് കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച​വ​ര്‍​ക്കോ മി​നി​മം മാ​ര്‍​ക്കി​ല്‍ ഇ​ള​വോ​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താം.