ക​രി​ക്കം വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Thursday, October 6, 2022 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​ഭ സം​ഗ​മ​വും രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ജേ​താ​വും മു​ൻ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ കെ.​എ​ൽ.​ജോ​ൺ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ജ്യോ​തി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വ.​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ആ​ർ.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു.

ഐ​പി​എ​സ് ല​ഭി​ച്ച കെ.​എ​ൽ. ജോ​ൺ​കു​ട്ടി, മാ​ർ​ത്തോ​മ്മാ സ​ഭ എ​പ്പി​സ്ക്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ സ​മി​തി അം​ഗം ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം, പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​രെ സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

പി.​ജോ​ൺ, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, പി.​വൈ തോ​മ​സ്, സൂ​സ​മ്മ ലൂ​ക്കോ​സ്, ഫി​ലി​പ്പോ​സ് തോ​മ​സ്, സ​ജി യോ​ഹ​ന്നാ​ൻ, എം.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ന്ധി​സ്മൃ​തി സം​ഗ​മം, അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ​യും ന​ട​ന്നു.